ലണ്ടന്‍ : ഭൂമിയുടെ ഏറ്റവും മനോഹരമായ ചിത്രങ്ങള്‍ നാസയുടെ ശേഖരത്തിലെത്തി. കഴിഞ്ഞദിവസം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്ന് എടുത്ത ഫോട്ടോകള്‍ ചേര്‍ത്തുവെച്ചാണ് ഭൂമിയുടെ ഏറ്റവും മനോഹരമെന്ന് കരുതുന്ന ഈ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഭൂമിയുടെ ഇതുവരെ എടുത്ത ചിത്രങ്ങളില്‍ ഏറ്റവും മനോഹരമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഭൂമിയുടെ രാത്രികാല ചിത്രമാണ് എടുത്തിരിക്കുന്നത്. ന്യൂ മെക്‌സിക്കോയില്‍ നിന്നുളള ഫോട്ടോഗ്രാഫര്‍ നേറ്റ് മൈയേഴ്‌സാണ് ചിത്രം തയ്യാറാക്കിയത്. ഭൂമിയുടെ രാത്രിസമയത്തുളള ഫോട്ടോകളാണ് ഐഎസ്എസില്‍ നിന്ന് നേറ്റ് ശേഖരിച്ചത്. പിന്നീട് അവയെ സയന്‍സ് ഫിക്ഷന്‍ സിനിമയായ ഡാനിബോയലിന്റെ സണ്‍ഷൈനിലെ പോലെ ഓര്‍ക്കെസ്ട്രല്‍ സ്‌കോറില്‍ സെറ്റ് ചെയ്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. നാല്പത്തിയൊന്‍പത് സെക്കന്‍ഡ് ദൈര്‍ഘ്യമുളള വീഡിയോ ലോകത്ത് ഇന്നുവരെ എടുത്തിട്ടുട്ടുളള ഭൂമിയുടെ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാണന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
സ്‌പേസ് സ്റ്റേഷനുകളില്‍ നിന്ന് ശേഖരിച്ച ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് അല്‍പ്പസ്വല്‍പ്പം ഫോട്ടോഷോപ്പ് വര്‍ക്കുകളും ചെയ്താണ് നേറ്റ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഭൂമിയിലെ ചെറിയ മിന്നല്‍പിണരുകളും പ്രകാശമാനമായ ചക്രവാളങ്ങളുമായി മനോഹരമായ ഒരു ദൃശ്യം തന്നെയാണ് ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല