ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവന്‍ ആകുക എന്നതാണ് ഓരോ വിശ്വാസിയുടെയും ആഗ്രഹം. അതുപോലെ തന്നെ ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടവരുടെ പ്രിയം പിടിച്ചു പറ്റുക എന്നതും അത്തരത്തില്‍ ഒരാഗ്രഹം തന്നെയാണു. ഇത് പറയാന്‍ കാരണം ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മനംകവരാന്‍ സുഗന്ധമുള്ള വെള്ളവുമായി ഒരു ഇറ്റാലിയന്‍ സുഗന്ധ നിര്‍മാണ കമ്പനി രംഗത്തു വന്നതായുള്ള റിപ്പോര്‍ട്ട് ആണ്.
വാട്ടര്‍ ഓഫ് ഹോപ് എന്നോ വാട്ടര്‍ ഓഫ് ഫെയ്ത്ത് എന്നോ ഉള്ള പേരിലായിരിക്കും കമ്പനി ഭാവിയില്‍ സുഗന്ധവെള്ളം മാര്‍ക്കറ്റിലെത്തിക്കുക. ഇറ്റലിയുടെ പ്രമുഖ സുഗന്ധതൈലം പ്രചാരകയായ സില്‍വനോ കസോലയാണ് ഈ ആശയത്തിന്റെ പിന്നില്‍.
കമ്പനി നിര്‍മിച്ച ഈ സുഗന്ധ വെള്ളം മാര്‍പാപ്പയ്ക്ക് അടുത്തുതന്നെ സമര്‍പ്പിക്കും. ഒരു ഉപഹാരമായിട്ടാവും ഇത് സമര്‍പ്പിക്കുക. ജര്‍മന്‍കാരനായ മാര്‍പാപ്പ ജന്മസ്ഥലമായ ബയേണില്‍ നിന്ന് പ്രകൃതിദത്ത സുഗന്ധങ്ങള്‍ ആണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല