1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2012

ഇറ്റലിയിലെ ജിഗ്ളിയോ ദ്വീപില്‍ കഴിഞ്ഞ വെള്ളിയാഴ്ച പാറക്കൂട്ടത്തിലിടിച്ചു മുങ്ങിയ കോസ്റ കോണ്‍കോര്‍ഡിയ ഉല്ലാസക്കപ്പലിലെ രക്ഷാപ്രവര്‍ത്തനം ഇനിയും പൂര്‍ത്തിയായില്ല. കപ്പല്‍ വീണ്ടും ചലിച്ചു തുടങ്ങിയതോടെ രക്ഷാപ്രവര്‍ത്തനം ഇന്നലെ രാവിലെമുതല്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. നാലു ജീവനക്കാരടക്കം 24 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

ചൊവ്വാഴ്ച ഇറ്റാലിയന്‍ നാവികസേനയിലെ മുങ്ങല്‍വിദഗ്ധര്‍ നടത്തിയ തെരച്ചിലില്‍ ഒരു സ്ത്രീയുടേയും നാലു പുരുഷന്മാരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എല്ലാവരും ലൈഫ്ജാക്കറ്റുകള്‍ അണിഞ്ഞ നിലയിലായിരുന്നു. കപ്പല്‍ വീണ്ടും ചലിച്ചുതുടങ്ങിയതിനാല്‍ ഏതുസമയവും പൂര്‍ണമായും മുങ്ങിയേക്കുമെന്നാണ് ആശങ്ക. അതിനാല്‍ കാണാതായവരെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇനിയും 28 യാത്രക്കാരെ കണ്െടത്താനുണ്െടന്നാണ് ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതേസമയം, ഇറ്റാലിയന്‍ തീരത്ത് ശനിയാഴ്ച മുങ്ങിയ ഉല്ലാസക്കപ്പല്‍ കോസ്റ്റാ കോര്‍ഡിയായില്‍നിന്നു രക്ഷപ്പെടുത്തിയ 200 ഇന്ത്യക്കാര്‍ ഇന്നു നാട്ടിലേക്കു മടങ്ങും. 4200 ഓളം പേര്‍ ഉണ്ടായിരുന്ന കപ്പലില്‍ 203 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഒരു യാത്രക്കാരനും 202 ജീവനക്കാരും. ഇവരില്‍ 201 പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി.

രക്ഷപ്പെട്ടവരില്‍ ഒരാള്‍ ഇറ്റലിയില്‍ തങ്ങുകയാണ്. ബാക്കിയുള്ളവര്‍ ഇന്നു നാട്ടിലേക്കു മടങ്ങുമെന്ന് വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തേത്തുടര്‍ന്നു കപ്പലുപേക്ഷിച്ചു രക്ഷപ്പെട്ട ക്യാപ്റ്റന്‍ ഫ്രാന്‍ചെസ്കോ ഷെറ്റിനോ കോടതിനിര്‍ദേശപ്രകാരം വീട്ടുതടങ്കലിലാണ്. നേപ്പിള്‍സിലെ വീട്ടിലാണ് അദ്ദേഹം തടങ്കലില്‍ കഴിയുന്നതെന്നു ചീഫ് പ്രോസിക്യൂട്ടര്‍ ഫ്രാന്‍ചെസ്കോ വെരുസിയോ പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.