1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2017

സ്വന്തം ലേഖകന്‍: ശാരീരിക ബന്ധത്തിലൂടെ എച്ച്‌ഐവി പകര്‍ത്തിയത് 30 സ്ത്രീകള്‍ക്ക്, ഇറ്റാലിയന്‍ യുവാവിന് 24 വര്‍ഷം തടവ്. ഇറ്റാലിയന്‍ പൗരനായ വാലെന്റീനേ തലൂട്ടോയ്ക്ക് (33) ആണു കോടതി 24 വര്‍ഷം തടവു ശിക്ഷ വിധിച്ചത്. ഇയാള്‍ ബോധപൂര്‍വം രോഗാണുക്കള്‍ പകര്‍ന്ന് നല്‍കിയെന്ന് തെളിഞ്ഞതോടെയാണ് ശിക്ഷ.

2006 എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ച ശേഷം 53 സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നു വാലെന്റീനേ കുറ്റസമ്മതം നടത്തിയിരുന്നു. ‘ഹെര്‍ട്ടി സ്‌റ്റൈല്‍’ എന്ന സാങ്കല്‍പിക പേരില്‍ ഇ!യാള്‍ സമൂഹ മാധ്യമങ്ങളിലൂടെയും ഡേറ്റിംഗ് സൈറ്റുകളിലൂടെയും പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചാണ് ഇരകളെ വലയിലാക്കിയിരുന്നത്.

14 വയസു മുതല്‍ പ്രായമുള്ള പെണ്‍കുട്ടികളായിരുന്നു വാലെന്റീനേയുടെ ചതിക്ക് ഇരയായത്. വിവേകമില്ലായ്മ കാരണം സംഭവിച്ചതാണെന്നും വാലെന്റീനോയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.