സ്വന്തം ലേഖകൻ: ഇന്ത്യക്കാരുടെ ഷെംഗന്‍ വീസ കാത്തിരിപ്പ് സമയം ഇറ്റലിയും കുറയ്ക്കുമെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ പറഞ്ഞു. വീസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ഇറ്റലി പ്രതിജ്ഞാബദ്ധമാണന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ വിന്‍സെന്‍സോ ഡി ലൂക്ക പറഞ്ഞു,
ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യക്കാര്‍ക്കായി ഇറ്റലി അനുവദിച്ച വീസകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38 ശതമാനം വർധിച്ചതായും അദ്ദേഹം പറഞ്ഞു. അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍, ബിസിനസിനും ടൂറിസ്റ്റ് വീസകള്‍ക്കുമുള്ള നിലവിലെ പ്രോസസിങ് സമയം 48 മണിക്കൂറാണെന്നും അദ്ദേഹം പറഞ്ഞു.
മേല്‍പ്പറഞ്ഞവ കൂടാതെ, ഇന്ത്യന്‍ പ്രൊഫഷനലുകള്‍ക്ക് നല്കുന്ന പെര്‍മിറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്നും അംബാസഡര്‍ പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം 15,000 ആയി ഉയര്‍ത്തി. ഈ വര്‍ഷം, ഇതിലും കൂടുതല്‍ പെര്‍മിറ്റുകള്‍ നല്‍കുമെന്നും അംബാസഡര്‍ ഡി ലൂക്ക പറഞ്ഞു.
ഈ വര്‍ഷം ഇതുവരെ ഏകദേശം 5,000 വിദ്യാർഥി വീസ ഇന്ത്യക്കാര്‍ക്ക് ഇറ്റലി അനുവദിച്ചിട്ടുണ്ട്. ആരോഗ്യ വിദഗ്ധര്‍ക്കും നഴ്സുമാര്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന മൊബിലിറ്റി ഉടമ്പടിയെക്കുറിച്ച് ഇറ്റലിയും ഇന്ത്യയും ചര്‍ച്ചകള്‍ നടത്തിവരികയാണന്നും അദ്ദേഹം വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല