സ്വന്തം ലേഖകന്‍: കടല്‍ കൊല കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചികിത്സക്കായി ഇറ്റലിലേക്ക് മടങ്ങിയ നാവികന്‍ മാസിമിലാനോ ലാത്തോറെക്ക് മൂന്ന് മാസം കൂടി അനുവദിക്കണമെന്ന്
ഇറ്റലി സുപ്രീ കോടതിയില്‍ ആവശ്യപ്പെടും. ഒപ്പം കടല്‍ കൊല കേസില്‍ അന്താരാഷ്ട്ര സമവായത്തിനായി ഇറ്റലി സമീപിച്ചിരിക്കുന്നത് കൊണ്ട് അക്കാര്യത്തില്‍ തീരുമാനമായ ശേഷം ഇന്ത്യയില്‍ നടപടിയാകാമെന്നും ഇറ്റലി അറിയിച്ചിട്ടുണ്ട്. ഇറ്റലി അന്താരാഷ്ട്ര സമവായത്തിനായി ശ്രമിക്കുന്ന സാഹചര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര വിദേശ നിയമ കാര്യ മന്ത്രാലയ സെക്രട്ടറിമാര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല