ഇറ്റലി തീരത്തു പാറക്കെട്ടില്‍ തട്ടിത്തകര്‍ന്ന ഉല്ലാസക്കപ്പല്‍ കോസ്റ്റ കോണ്‍കോര്‍ഡിയ അപകടസ്ഥലത്തുനിന്നു മാറ്റാനുള്ള നടപടികള്‍ അടുത്ത മാസം ആദ്യം തുടങ്ങും. ഇതു പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം വേണ്ടിവരും. കപ്പല്‍ പല കഷ്ണങ്ങളാക്കാതെ ഒരുമിച്ചു തന്നെ മാറ്റുകയാണു ചെയ്യുക. കടലോരത്തിനും പരിസ്ഥിതിക്കും ആഘാതമുണ്ടാക്കാതെയായിരിക്കും കപ്പല്‍ നീക്കല്‍.
യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 4229 പേരുമായി ജനുവരി 13നാണു കോസ്റ്റ കോണ്‍കോര്‍ഡിയ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 32 പേര്‍ മരിച്ചു; രണ്ടു പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. നൂറു വര്‍ഷം മുന്‍പു ദുരന്തത്തില്‍പെട്ട ടൈറ്റാനിക്കിനെക്കാള്‍ വലിയ കപ്പലാണിത്.
ടൈറ്റാനിക്കിലെപ്പോലെത്തന്നെ ക്യാപ്റ്റന്റെ പിഴവും തെറ്റായ സഞ്ചാരപഥവുമായിരുന്നു അപകട കാരണങ്ങള്‍. തീരത്തിനു വളരെ അടുത്ത് അപകടം നടന്നതിനാലും ടൈറ്റാനിക് പോലെ കടലിലേക്ക് മുങ്ങിപ്പോകാതിരുന്നതിനാലും വലിയ ദുരന്തം ഒഴിവായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല