ലണ്ടന്‍ : ഏഴു വര്‍ഷമായി ഭര്‍ത്താവിന്റെ അടിമയായി കഴിയുന്ന തന്നെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഭാര്യ കോടതിയില്‍. വടക്കന്‍ ഇറ്റലിയിലെ പദൂവയിലാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഒപ്പിട്ടുകൊടുത്ത എഗ്രിമെന്റിന്റെ ബലത്തില്‍ ഭര്‍ത്താവ് തന്നെ ശാരീരികമായി പീഡിപ്പിക്കുകയാണന്നും കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ ഭര്‍ത്താവിന്റെ അടിമയായി ജോലി ചെയ്യുകയാണന്നും കാട്ടിയാണ് 31 വയസ്സുകാരിയായ യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ച ഇ. എല്‍. ജെയിംസിന്റെ ഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ എന്ന നോവലിലെ സംഭവങ്ങള്‍ക്ക് സമാനമാണ് യുവതിയുടെ ജീവിതവും.
പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത യുവതി 2006ലാണ് തന്നെക്കാള്‍ പത്ത് വയസ്സ് മുതിര്‍ന്ന പുരുഷനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇയാളുമായി പ്രണയത്തിലായിരുന്ന സമയത്ത് ഒരു കൗതുകത്തിന് വേണ്ടി ഇയാള്‍ ഉണ്ടാക്കിയ എഗ്രിമെന്റില്‍ യുവതി ഒപ്പിടുകയായിരുന്നു, രണ്ട് പേജ് വരുന്ന ഡോക്യുമെന്റില്‍ ഭര്‍ത്താവിനെ യജമാനന്‍ എന്നും ഭാര്യയെ അടിമയെന്നുമാണ് സംബോധന ചെയ്തിരുന്നത്. ശാരീരിക പീഡനം നടത്തുന്നു എന്ന ഭാര്യയുടെ വാദം ഭര്‍ത്താവ് നിഷേധിച്ചു. എല്ലാ പ്രവര്‍ത്തനങ്ങളും പരസ്പര സമ്മതത്തോട് കൂടിയാണന്നും പൂര്‍ണ്ണമനസ്സോടെയാണ് ഭാര്യ എഗ്രിമെന്റില്‍ ഒപ്പിട്ടതെന്നും ഭര്‍ത്താവ് വാദിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.
ഭാര്യ ഭര്‍ത്താവിന് ചെയ്തു നല്‍കേണ്ട കാര്യങ്ങളാണ് എഗ്രിമെന്റില്‍ പറഞ്ഞിരിക്കുന്നത്. എഗ്രിമെന്റ് പ്രകാരം ഭര്‍ത്താവിനെ തടയാന്‍ ഭാര്യയ്ക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യാം. ഒന്നുകില്‍ മരിയോ എന്ന് പറയണം അല്ലെങ്കില്‍ അടുത്തുളള പ്രതലത്തില്‍ മൂന്ന് തവണ കൈയ്യടിക്കണം. തന്റെ യജമാനന്റെ ആഗ്രഹത്തിനും സംതൃപ്തിയ്ക്കുമായി സ്വയം നല്‍കാനും അനുസരിക്കാനും അടിമ തയ്യാറകണമെന്നും എഗ്രിമെന്റില്‍ പറയുന്നു. യജമാനന്റെ സന്തോഷത്തിനായി അയാളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് അടിമ തന്റെ ശരീരം വിട്ടുനല്‍കാന്‍ ബാധ്യസ്ഥനാണന്നും എഗ്രിമെന്റിലുണ്ട്. ഭര്‍ത്താവ് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളും എഗ്രിമെന്റിലുണ്ട്. ഭാര്യയെന്ന പദം ഉപയോഗിക്കാന്‍ പാടില്ലന്നതാണ് അതില്‍ പ്രധാനം.
ന്യൂയോര്‍ക്ക് ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ച ഇ.എല്‍. ജെയിംസിന്റെ ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ എന്ന നോവലിന്റെ ഇതിവൃത്തം ഇതിന് സമാനമാണ്. കോടീശ്വരനും വ്യവസായിയുമായ ക്രിസ്ത്യന്‍ ഗ്രേയും സാഹിത്യ വിദ്യാര്‍ത്ഥിനിയായ അനസ്തീസ്യ സ്‌റ്റെലെയുമായുളള ബന്ധത്തിന്റെ കഥയാണ് ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ. സാഡിസ്റ്റായ ഗ്രേയുടെ വിചിത്രമായ ആവശ്യങ്ങള്‍ നിറവേറ്റാമെന്ന് ഉറപ്പു നല്‍കുന്ന ഒരു എഗ്രിമെന്റില്‍ അനസ്തീസ്യയോട് ഒപ്പു വെയ്ക്കാന്‍ ആവശ്യപ്പെടുന്ന രംഗം നോവലിലും ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല