സ്വന്തം ലേഖകന്‍: വിയര്‍ക്കുമ്പോള്‍ മുഖത്തും കൈകളിലും പുറത്തു വരുന്നത് രക്തം, ഡോക്ടര്‍മാരെ വട്ടംകറക്കി ഇറ്റലിയില്‍ നിന്നുള്ള 21 കാരി. മൂന്ന് വര്‍ഷമായി താന്‍ ഈ അസുഖവുമായി കഷ്ടപ്പെടുകയാണെന്നാണ് ചികിത്സ തേടിയെത്തിയ പെണ്‍കുട്ടി ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ രക്തം വരുന്നത് വളരെ അപൂര്‍വ്വമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ ഡോക്ടര്‍മാര്‍ പുറത്തുവിട്ടിട്ടില്ല.
ഉറങ്ങുന്ന സമയത്തോ മറ്റ് എന്തെങ്കിലും ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ മാത്രമാണ് രക്തം പുറത്തുവരുന്നത് എന്നാണ് പെണ്‍കുട്ടി പറയുന്നത്. മാനസികമായ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ രക്തം വരുമെന്നും ഇവര്‍ പറയുന്നു. ലോകത്ത് ഇതുവരെ ഇത്തരത്തിലുള്ള നാലു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹീമാറ്റോളജിസ്റ്റായ ജാക്‌ലിന്‍ ഡഫിന്‍ പറയുന്നു.
ഇത്രയും വര്‍ഷത്തിലിടക്ക് ആദ്യമായാണ് ഇത്തരത്തിലുള്ള സംഭവം നേരിട്ട് കാണുന്നതെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് എന്തുകൊണ്ടാണ് ഈ അസുഖം ഉണ്ടായതെന്ന് തനിക്ക് അറിയില്ലെന്നും ഡഫിന്‍ പറഞ്ഞു. യുവതിയുടെ ഈ അപൂര്‍വ്വമായ അസുഖത്തെക്കുറിച്ച് ഡഫിന്‍ ഒരു മാധ്യമത്തില്‍ ലേഖനം എഴുതിയിരുന്നു. എന്നാല്‍ ഈ ലേഖനം വായിച്ച കുറെ പേര്‍ ഇങ്ങനെ അസുഖം ഉണ്ടെന്നും പെണ്‍കുട്ടി പറയുന്നത് വിശ്വസിക്കണം എന്ന് പറഞ്ഞ് തന്നെ വിളിച്ചതായും ഡഫിന്‍ വെളിപ്പെടുത്തി.
രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയതോടെ ഇത്തരത്തില്‍ ഒരു അവസ്ഥ ചിലപ്പോള്‍ ഉണ്ടാകാം എന്നാണ് താനും വിശ്വസിക്കുന്നതായി അവര്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു അപൂര്‍വ്വ രോഗം വന്നാല്‍ അത് മറ്റുള്ളവര്‍ എന്ത് കരുതും എന്ന ഭയം കൊണ്ടാണ് പലരും ഡോക്ടര്‍മാരെ സമീപിക്കത്തതെന്നാണ് പലരും പറഞ്ഞത്. എന്നാല്‍ രോഗാവസ്ഥ ശ്രദ്ധയില്‍പ്പെടുന്നവര്‍ ഡോക്ടര്‍മാരുടെ അടുത്ത് പോയി രക്തം പരിശോധിക്കണം എന്നും ഡെഫിന്‍ നിര്‍ദ്ദേശിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല