യൂറോ മേഖലയുടെ നിലനില്‍പ്പിന് പുതിയ ഭീഷണി സൃഷ്ടിച്ച് ഇറ്റലിയുടെ ധന പ്രതിസന്ധി രൂക്ഷമായി. ആഴ്ചകളായി ആഗോള മേഖലയിലെ നിക്ഷേപകരെ മുള്‍മുനയിലാക്കിയ ഗ്രീസ് പ്രതിസന്ധിയേക്കാളും അപകടകരമായ സ്ഥിതിയിലേക്ക് ഇറ്റലി നീങ്ങുന്നുവെന്നാണ് വ്യക്തമാകുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുമ്പോഴും കടക്കെണിയുടെ വ്യാപ്തി ഉയരുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.
ലോകത്തെ എട്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇറ്റലിയെ സ്ഥിരതയിലേക്ക് മടക്കിക്കൊണ്ടുവരുന്നത് ശ്രമകരമായ ദൌത്യമായിരിക്കുമെന്ന് വിലയിരുത്തുന്നു. ഇറ്റലി ധനരംഗത്ത് അച്ചടക്കം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നിരീക്ഷകരെ ചുമതലപ്പെടുത്തുമെന്ന് യൂറോ മേഖലയിലെ ധനമന്ത്രിമാരുടെ സമിതി ചെയര്‍മാന്‍ ജീന്‍ ക്ളോദ് ജംങ്കര്‍ പറഞ്ഞു. ഇതിനിടെ യൂറോപ്യന്‍ യൂണിയനും ജര്‍മ്മനിയുമായി അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നത് പുതിയ വെല്ലുവിളിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല