സ്വന്തം ലേഖകന്‍: ഇറ്റാലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധരായ തീവ്ര വലതുപക്ഷത്തിന് മുന്‍തൂക്കം; തൂക്കു പാര്‍ലമെന്റിന് സാധ്യത. പകുതിയിലധികം വോട്ടെണ്ണിയപ്പോള്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപവത്കരണം ആശയക്കുഴപ്പത്തിലാണ്. മുന്നണിയുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ ആഴ്ചകളോ മാസങ്ങളോ നീണ്ടു പോയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരന്പരാഗത, മുഖ്യധാരാ പാര്‍ട്ടികളെ പിന്നിലാക്കി കുടിയേറ്റവിരുദ്ധ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ മുന്നിലെത്തി. തീവ്ര വലതുപക്ഷ കക്ഷിയായ നോര്‍ത്തേണ്‍ ലീഗിന്റെ നേതാവ് മത്തെയോ സല്‍വീനിയും ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് നേതാവ് ലൂയിജി ഡി മായോയും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
മറ്റു കക്ഷികളുമായി ചേര്‍ന്നു മുന്നണിയുണ്ടാക്കില്ലെന്നു നേരത്തേ പറഞ്ഞിരുന്ന ഫൈവ് സ്റ്റാര്‍ തെരഞ്ഞെടുപ്പുഫലം വന്നു തുടങ്ങിയതിനെത്തുടര്‍ന്നു നിലപാടു മാറ്റി. ചര്‍ച്ചയ്ക്കു തയാറാണെന്ന് അവര്‍ വ്യക്തമാക്കി. തീവ്രവലതുപക്ഷ കക്ഷിയായ ഫൈവ് സ്റ്റാര്‍ മൂവ്മമെന്റ് 32.5 ശതമാനം വോട്ട് നേടി ഏറ്റവും വലിയ കക്ഷിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല