അനൂപ് കൈതമറ്റത്തില്‍
റോം: ടോസ്കാനയിലെ മോന്തെ കത്തിനി , ലൂക്കാ, പെഷ്യ എന്നിവിടങ്ങളിലെ മലയാളികള്‍ഒന്നിച്ചു ചേര്‍ന്ന് മോന്തെകത്തിനി മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു
മുമ്പാണ് മോന്തെകത്തിനി മലയാളി അസോസിയേഷന്‍ നിലവില്‍ വന്നത്. മലയാളികള്‍ക്ക് ഒരുമിച്ച് കൂടി ആഘോഷം നടത്താനായതില്‍ അംഗങ്ങള്‍ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.
അസോസിയേഷന്‍ പ്രസിഡണ്ട് ജോസ് മാത്യുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിശിഷ്ട അതിഥിയായി എത്തിയത് പ്രാത്തോ ഇടവകയുടെ വികാരി ഫാ. ജോബി ആര്‍ണാപറമ്പില്‍ ആയിരുന്നു. ഫാ. ജോബി ദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. കസേര കളി, ബോള്‍ പാസിംഗ്, പുഞ്ചിരി മല്‍സരം ,മിട്ടായി പെറുക്കല്‍ , മലയാളി മങ്കയെ കണ്ടെത്തല്‍ തുടങ്ങിയ വിവിധ മല്‍സരങ്ങള്‍ നടന്നു.
ജെയിംസ് ഫിലിപ്പ്, ജിന്റോ, മനോജ് മാത്യു എന്നിവരുടെ പാചകനിപുണതയില്‍ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യ ചടങ്ങുകള്‍ക്ക് കൂടുതല്‍ അസ്വദാനം നല്‍കി. സദ്യയ്ക്ക് ശേഷം കലാപരിപാടികള്‍ നടന്നു. അനൂപ് കൈതമറ്റത്തില്‍ നയിച്ച കലാവിരുന്ന് കാണികളെ രസിപ്പിച്ചു. ജെമില്‍ ജെയിംസ്, അനൂപ്, ആന്റണി മനോഹര്‍,സിജു,ലിറ്റി, മെറിന്‍ എന്നിവരുടെ സംഗീതം സദസ്സിനെ താളത്തില്‍ ചലിപ്പിചതോടൊപ്പം ഡാന്‍സ്, മോണോ ആക്ട്, സ്കിറ്റ്, ഫാഷന്‍ ഷോ എന്നീ ഇനങ്ങളും എല്ലാവരും ആസ്വദിച്ചു. അതിനുശേഷം സമ്മാനദാനം ഉണ്ടായിരുന്നു.
വൈസ്‌പ്രസിഡന്റ് ബിന്‍സി ലൂക്കാ, ലീമ മനോജ്, ബിജോ തോമസ് , റോയി, നമിത ജോണ്‍ , ജെയിംസ് ലൂക്കാ എന്നിവരുടെ ഉള്‍പ്പെട്ട കമ്മിറ്റി പരിപാടിയ്ക്ക് നേതൃത്വം നല്‍കി. ഓണക്കാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നതോടൊപ്പം സാഹോദര്യത്തിന്റെ ആശംസകള്‍ പരസ്പരം നേരാനും അംഗങ്ങള്‍ സമയം കണ്ടെത്തി. പരിപാടിയ്ക്ക് എത്തിയവരെല്ലാം കേരളീയ തനിമ ഉണര്‍ത്തുന്ന വേഷത്തിലും ഭാവത്തിലും ആയിരുന്നു വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല