സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ വീണ്ടും വന്‍ ഭൂകമ്പം, ഇത്തവണ തീവ്രത 7.1, ആളപായമില്ല. മധ്യ ഇറ്റലിയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. നഴ്‌സിയയ്ക്ക് അടുത്തുള്ള വനപ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പ്രാദേശിക സമയം രാവിലെ 7.40 നായിരുന്നു ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. റോമിന് പുറമേ അയല്‍രാജ്യങ്ങളായ ക്രൊയേഷ്യ, സ്ലൊവേന്യ, ബോസ്‌നിയഹെസ്സഗോവിനിയ എന്നിവടങ്ങളിലും ചലനം അനുഭവപ്പെട്ടു. ഇവിടെ രണ്ടു മാസം മുന്‍പുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രാദേശിക സമയം രാത്രി 7 മണിയോടെ ഭൂകമ്പമാപിനിയില്‍ 5.4, 6.1 എന്നിങ്ങനെ രേഖപ്പെടുത്തിയ രണ്ടു ചലനങ്ങള്‍ രണ്ടു മണിക്കൂറിനിടയില്‍ സംഭവിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് വീണ്ടും ഭൂചലനം. രണ്ടു ദിവസം മുമ്പുണ്ടായ കനത്ത ഭൂചലനത്തില്‍ എ കാമ്പി ഡി നോഴ്‌സിയിലെ 14 ആം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പള്ളിയായ സാന്‍ സാല്‍വത്തോര്‍ അടക്കം നിരവധി ചരിത്ര സ്മാരകങ്ങള്‍ നിലംപൊത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല