സ്വന്തം ലേഖകന്‍: വീട് നേരാംവണ്ണം നോക്കിയില്ല, ഇറ്റലിയില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യക്ക് ആറു വര്‍ഷം തടവ്. വീട്ടുജോലി ചെയ്യാത്തതിനാണ് ഇറ്റലിയിലെ കോടതി യുവതിക്ക് ആറു വര്‍ഷം തടവു ശിക്ഷ വിധിച്ചത്.
കൃത്യ സമയത്ത് ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും വീട് വൃത്തിയാക്കുന്നില്ലെന്നുമുള്ള ഭര്‍ത്താവിന്റെ പോലീസ് പരാതിയാണ് 42 കാരിയായ യുവതിയെ ജയിലിലാക്കിയത്. വീട്ടിലെ ജോലി ചെയ്യുന്നുല്ലെന്ന് മാത്രമല്ല, തന്റെ വാക്കുകളെ ധിക്കരിക്കുന്ന ഭാര്യ തന്നെ കിടപ്പുമുറിയില്‍നിന്നും ഇറക്കിവിട്ടുവെന്നും പരാതിയില്‍ ഭര്‍ത്താവ് പറയുന്നു.
തുടര്‍ന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് ഭാര്യക്ക് എതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വീട്ടിലെ ജോലി കൃത്യമായി ചെയ്യാത്ത യുവതി കുടുംബ ബന്ധം തകര്‍ക്കുമെന്ന് വിലയിരുത്തിയ കോടതി ആറു വര്‍ഷം തടവുശിക്ഷ വിധിക്കുകയായിരുന്നു. വിധിക്കെതിരെ പ്രതിഷേധവുമായി സ്ത്രീപക്ഷ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല