ചലച്ചിത്രനിരൂപകനും ഹ്രസ്വചിത്ര സംവിധായകനുമായ ഡോ. കെ ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘ഇത്രമാത്രം’ തിയറ്ററുകളിലേക്ക്. കല്‍പ്പറ്റ നാരായണന്റെ ഇതേ പേരിലുള്ള നോവലിനെ ഉപജീവിച്ചാണ് ചിത്രം. ബിജുമേനോനും ശ്വേതാമേനോനുമാണ് മുഖ്യവേഷങ്ങളില്‍.
എണ്‍പതുകളിലെ വയനാടിന്റെ ഗ്രാമാന്തരീക്ഷത്തിലൂടെയാണ് ചിത്രത്തിന്റെ കഥാവികാസം.പൂര്‍ണമായും വയനാട്ടില്‍ ചിത്രീകരിച്ച സിനിമയെന്ന പ്രത്യകതയും ഇത്രമാത്രത്തിനുണ്ട്.
സിദ്ദീഖ്, നെടുമുടി വേണു, കെ പി എ സി ലളിത, അനൂപ് ചന്ദ്രന്‍, പ്രകാശ് ബാരെ, താളി ഭരദ്വാജ്, മാളവിക എന്നിവരും കഥാപാത്രങ്ങളാകുന്നു. കെ ജി ജയനാണ് ക്യാമറ. പി കുഞ്ഞിരാമന്‍ നായര്‍, റഫീക്ക് അഹമ്മദ് എന്നിവരുടെ കവിതകള്‍ക്ക് ജെയ്‌സണ്‍ ജെ നായര്‍ സംഗീതമൊരുക്കിയിരിക്കുന്നു.
ട്രയാംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പികെ സന്തോഷ്‌കുമാറും എ ഐ ദേവരാജുമാണ് ഇത്രമാത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഐസക് തോമസ് കൊട്ടുകാപ്പള്ളിയാണ് പശ്ചാത്തലസംഗീതം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല