1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2011

മുടി അല്പം നീട്ടി വളര്‍ത്തിയതിനു പഠിത്തം മുടക്കണോ? ജെഫ്വാല്‍വര്‍ക്കിനെപ്പോലെ അച്ചനുണ്ടെങ്കില്‍ ചിലപ്പോള്‍ വേണ്ടി വന്നേക്കും, മകന്റെ പോണി ടെയ്ല്‍ മുടി മുറിക്കാന്‍ സ്കുള്‍ അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നിരസിക്കുന്നതിനോപ്പം എന്നാല്‍പ്പിന്നെ മകന്‍ ഇനി സ്കൂളില്‍ പോകണ്ട എന്നാ നിലപാട് എടുത്തിരിക്കുകയാണ് ഈ പിതാവ്. മൂന്ന്‌ ഇഞ്ച്‌ നീളമുള്ള പോണി ടെയ്ല്‍ സ്കൂള്‍ നിയമങ്ങള്‍ക്ക് എതിരല്ലെന്നാണ് വാദം. കുട്ടിക്കാലം തൊട്ടേ മുടി വളര്‍ത്തുന്ന ഇദ്ദേഹത്തിന്റെ മകന്‍ കോണര്‍ക്ക് ഇപ്പോള്‍ പതിനൊന്ന് വയസ്സുണ്ട്. മകന്റെ മുടി ആര്‍ക്കും ഉപദ്രവം ഉണ്ടാക്കുന്നില്ലെന്നും മുടി മുരിക്കണമെന്ന സ്കൂളിന്റെ ആവശ്യം മനുഷ്യാവകാശ ലംഘനമാണെന്നും മി. വാള്‍ വര്‍ക്ക് പറയുന്നു.

പെണ്കുട്ടികള്‍ മുടി വളര്‍ത്തുന്നത് കുഴപ്പമില്ലെങ്കില്‍ തന്റെ മകനും ആകാം എന്നാണു അദ്ദേഹത്തിന്റെ വാദം. സംഗതി പ്രശന്മായത്ഗിനെ തുടര്‍ന്നു മുടിക്ക് മതപരമായ എന്തെങ്കിലും ബന്ധമുണ്ടോയെന്നു സ്കുള്‍ അധികൃതര്‍ ചോദിചപ്പോള്‍ ഈ പിതാവ് ഉരുളക്കുപ്പേരി പോലെ പറഞ്ഞ മറുപടി ഇതാണ്: അങ്ങിനെയോന്നുമില്ലെങ്കിലും തന്റെ മകന് ആ മുടിയില്‍ വിശ്വാസമുണ്ട്‌!

എന്നാല്‍ സ്കുള്‍ അധികൃതര്‍ക്കും പറയാന്‍ ന്യായങ്ങളുണ്ട്. മുടിയും യുനിഫോമിന്റെ ഭാഗമാണെന്നാണ് അവര്‍ പറയുന്നത്. സ്കുളിന്റെ യുണിഫോം കോഡില്‍ വസ്ത്രം മാത്രമല്ല മുടിയും ഉള്‍പ്പെടുന്നെന്നും 1100 കുട്ടികള്‍ പഠിക്കുന്ന ഫില്‍ഹാര്‍ട്ട് സ്കുളിന്റെ ഹെഡ് ടിച്ചര്‍ പറഞ്ഞു. കോണറിനാകട്ടെ തന്റെ മുടി എന്ന വച്ചാല്‍ ജീവനാണ്. അത് മുറിക്കാന്‍ ഇഷ്ടമല്ല. ഈ മുടി പ്രശ്നം ഒഴിവാക്കിയാല്‍ സ്കുള്‍ നല്ലതാണെന്നാണ് കോണര്‍ പറയുന്നത്, അച്ഛന്റെ മകന്‍ തന്നെ!

എന്തായാലും വിട്ടു വീഴ്ചയ്ക്കാരും തയ്യാറാകാത്തതിനാല്‍ പഠിത്തം മടങ്ങിയത് കോണറിന്റെതാണ്. ഒന്ന്‍ ചെത്തി നടക്കാമെന്ന് വച്ചാല്‍ സ്കൂള്‍ അധികൃതര്‍ സമ്മതിക്കുകയുമില്ല. അച്ഛന്‍ പോണി തില്‍ മുറിക്കാന്‍ സമ്മതിക്കുകയുമില്ല.അല്ല ഒരു സംശയം, ഇനി ആ പോണി ടെയിലിന്റെ പിന്നില്‍ വേറെ വല്ല രഹസ്യവും കാണുമോ? ഇത്ര വാശി കാണിക്കാന്‍ എന്തായിരിക്കാം കാരണം?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.