1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2011

ബോളിവുഡ്‌ താരം ദീപിക പദുക്കോണിന്റെ ബോയ്‌ഫ്രണ്ട്‌ സിദ്ധാര്‍ത്ഥ്‌ മല്യ സോനംകപുറിനെ ബോളിവുഡിന്റെ ഏറ്റവും സ്‌റ്റൈലിഷ്‌ താരമായി തെരഞ്ഞെടുത്തു. തന്റെ കാമുകിയായ ദീപികയെ തഴഞ്ഞാണ്‌ അനില്‍ കപൂര്‍ പുത്രിയെ സിദ്ധാര്‍ത്ഥ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.

`ഏറ്റവും സ്‌റ്റൈലായ താരം. ഞാന്‍ വിചാരിക്കുന്നു സോനം കപൂര്‍ വളരെ മനോഹരമായി ഡ്രസ്‌ ചെയ്യുന്നവളാണ്‌. എല്ലാവരും വളരെ നല്ലതുതന്നെ. എന്നാല്‍ സോനമാണ്‌ ഇക്കൂട്ടത്തില്‍ കൂടുതല്‍ സുന്ദരി’- ഒരു അവാര്‍ഡ്‌ പരിപാടിക്കെത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ്‌ അഭിപ്രായപ്പെട്ടു. ദീപികയേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഇതുവരെയായി വലിയ കുഴപ്പമില്ലെന്ന്‌ മറുപടിയാണ്‌ നല്‍കിയത്‌.

2011ലെ ഏറ്റവും കൂടുതല്‍ സ്‌റ്റൈലിഷ്‌ ആയ നടനായി സിദ്ധാര്‍ത്ഥ്‌ പറയുന്നത്‌ പ്രതീക്‌ ബബ്ബറിനെയാണ്‌. സ്‌റ്റൈലിന്റെ കാര്യത്തില്‍ രാജ്‌ബബ്ബര്‍-സ്‌മിതാപാട്ടീല്‍ പുത്രന്‍ പ്രതീകിന്‌ വളരെനല്ല കാഴ്‌ചപ്പാടാണുള്ളതെന്ന്‌ സിദ്ധാര്‍ത്ഥ്‌ പറയുന്നു. വളരെ കൂള്‍!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.