ജയസൂര്യ നായകനായ ‘കുഞ്ഞളിയന്‍’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി. ചിത്രത്തേക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ പകുതി നന്നായെന്നും രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നുമാണ് കൂടുതല്‍ റിപ്പോര്‍ട്ടുകളും. എന്നാല്‍, നല്ല ഇനിഷ്യല്‍ കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.
വേറിട്ട പാതയിലൂടെ ജയസൂര്യ സഞ്ചരിക്കുന്നതാണ് അടുത്ത കാലത്തായി കാണാനാകുന്നത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ജയസൂര്യയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. കോക്ടെയില്‍, ബ്യൂട്ടിഫുള്‍ തുടങ്ങിയ സിനിമകളിലൂടെ തന്നിലെ യഥാര്‍ത്ഥ നടനെ ഇടയ്ക്കിടെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
ജയസൂര്യയെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കാന്‍ സമയമായോ? സംശയം ന്യായമാണ്. സൂപ്പര്‍സ്റ്റാറെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില യുവനടന്‍മാര്‍ മറ്റുള്ള വലിയ താരങ്ങളെ അനുകരിച്ചും സ്വയം അനുകരിച്ചും കരിയര്‍ നശിപ്പിക്കുമ്പോള്‍ സ്വന്തമായ വഴിതുറന്ന് ജയസൂര്യ മുന്നേറുന്നു.
എന്നാല്‍, തന്നെ സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കാനുള്ള സമയം ആയിട്ടില്ലെന്നാണ് ജയസൂര്യ പറയുന്നത്. “എന്‍റെ തല വളരെ ചെറുതാണ്. സൂപ്പര്‍താര കിരീടം താങ്ങാനുള്ള ശേഷി ആയിട്ടില്ല. അഭിനയിക്കാനുള്ള എന്‍റെ കഴിവിന് വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങളെ തേടുകയാണ് ഞാന്‍” – ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജയസൂര്യ പറയുന്നു.
“കുഞ്ഞളിയന്‍റെ കാര്യത്തില്‍ ഞാന്‍ സന്തോഷവാനാണ്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമയായിരുന്നു സജി സുരേന്ദ്രന്‍റെ ലക്‍ഷ്യം. ഇന്നത്തെ സമൂഹത്തില്‍ പണത്തോടുള്ള ആര്‍ത്തി വര്‍ദ്ധിച്ചുവരുന്നതിനെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രത്തില്‍ കാണിച്ചിരിക്കുകയാണ്. വള്‍ഗര്‍ തമാശകളോ ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ചിത്രത്തില്‍ ഇല്ല. കുടുംബത്തോടൊപ്പം വന്ന് എല്ലാവര്‍ക്കും കാണാവുന്ന ചിത്രമാണിത്. കുഞ്ഞളിയനെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് എന്‍റെ വിശ്വാസം” – ജയസൂര്യ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല