സ്വന്തം ലേഖകന്‍: മോഹന്‍ലാലിനെ നായകനാക്കി നവാഗതരായ ജിബി ജോജു ഒരുക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. മോഹന്‍ലാല്‍ തൃശൂര്‍ക്കാരനായി വേഷമിടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയയിരുന്നു.
ചട്ടയും മുണ്ടും ധരിച്ച് കാലില്‍ തളയും കാതുകളില്‍ കടുക്കനുമിട്ട് മാര്‍ഗം കളി വേഷത്തില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന പോസ്റ്റര്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മാര്‍ഗം കളി രംഗത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാവുകയാണ്. മോഹന്‍ലാലിനൊപ്പം മാര്‍ഗം കളി വേഷത്തില്‍ നില്‍ക്കുന്ന ജോണി ആന്റണി, ഹരീഷ് കണാരന്‍, സലീം കുമാര്‍, അരിസ്റ്റോ സുരേഷ്, എന്നിവരെയും ചിത്രങ്ങളില്‍ കാണാം. മാളയിലാണ് ചിത്രത്തിലെ മെഗാ മാര്‍ഗം കളിയുടെ ചിത്രീകരണം നടക്കുന്നത്. പ്രസന്ന മാസ്റ്ററാണ് കോറിയോഗ്രഫി
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണിത്. ഹണി റോസ്, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. പുലിമുരുകന്‍, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഇട്ടിമാണിയുടെ ഛായാഗ്രഹകന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല