ബിര്‍മിങ്ങ്ഹാമില്‍ നടന്ന ഇടുക്കിജില്ലാ സംഗമം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ മത്സരങ്ങളോടെ പത്തുമണിക്ക് തുടക്കമായി.
കണ്‍വീനെര്‍ ബെന്നിമേച്ചേരിമണ്ണിലിന്റെ അദ്യഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ഇടുക്കി ജില്ലക്കാരനായ ബഹുമാനപെട്ട ഫാദര്‍ റോയ്‌കൊട്ടക്ക്പുറം,നാട്ടില്‍നിന്നും ഇവിടെ എത്തിച്ചേര്‍ന്ന മാതാപിതാക്കള്‍ തുടങ്ങിയവര്‍ ച്ചേര്‍ന്നു നിലവിളക്ക് കൊളുത്തി ഉള്‍കാടന കര്‍മ്മം നിര്‍വഹിച്ചു.നാട്ടില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന മാതാപിതാക്കളെ കുഞ്ഞുമക്കള്‍ പൂച്ചെണ്ടുകള്‍ കൊടുത്തു ആദരിച്ചു .
മലയാളികള്‍ക്ക് മാതൃകയായി വലിയ ത്യാഗത്തിന്റെ സന്ദേശം പകര്‍ന്നു സ്വന്തം വൃക്ക മറ്റൊരാള്‍ക്ക് മുറിച്ചു നല്കിയ ഇടുക്കിജില്ലക്കാരനായ ശ്രീ ഫ്രാന്‍സിസ് കവളകാടിനെ ഫാദര്‍ റോയ് കൊട്ടക്കുപുറം പൊന്നാട ചാര്‍ത്തി ആദരിച്ചു ഈ അസുലഭ നിമിഷം ഇടുക്കിജില്ലക്കാരായ മുഴുവന്‍ ജനവും ഏഴുനേറ്റു നിന്ന് കൈ അടിച്ചു തങ്ങളുടെ ആദരം പ്രകടിപ്പിച്ചു .ഇത്തരുണത്തില്‍ ഒരു ത്യാഗം ചെയ്യുവാനുള്ള പ്രചോദനം ചെറുപ്പകാലത് തന്റെ മാതാ പിതാക്കള്‍ മറ്റുള്ളവര്‍ക്ക് ചെയ്യ്തു കൊടുത്ത നമകള്‍ ഓര്‍മ്മയില്‍ ഇപ്പോഴും മാതൃക അയി കണ്ടിരുന്നതായി അദേഹം സന്ദസിനെ ഓര്‍മ്മപെടുത്തി. തുടര്‍ന്ന് കലാ പരമായ കഴിവ് തെളിയച്ച ശ്രീ ബിജു അഗസ്ത്യന്‍ ,ശ്രീ റോയ് മാത്യു ,യുകെ യൂണിവേര്‍സിറ്റി തലത്തില്‍ പുരോഗമന പരമായ ആശയങ്ങള്‍ അവതരിപ്പിച്ചു നിരവധി സമ്മാനം കരസ്ഥമാക്കിയ വിനോദ് രാജന്‍ എന്നിവരെയും ഇടുക്കിജില്ലാ സംഗമം പൊന്നാട ചാര്‍ത്തി പുരസ്‌കാരം കൊടുത്തും ആദരിച്ചു .യുകെ യുടെ വിവധ ഭാഗത്ത് നിന്നും എത്തിച്ചേര്‍ന്ന കുട്ടികളുടെ ഡാന്‍സ്,സംഗീതം, ലണ്ടനില്‍ നിന്നും എത്തിച്ചേര്‍ന്ന ടോമി ചേട്ടന്റെ ഗാനവും ,ഗവി യാത്രാ വിവരണവും വളരെ ആനന്ദ കരമായി റോയ് മാത്യു വിന്റെ പാട്ടിനൊപ്പം കുട്ടികളുടെ ഡാന്‍സും സദസിനു ആവേശകരം പകര്‍ന്നു. ഈ സ്‌നേഹ സംഗമത്തില്‍ ആദ്യ അവസാനം പുതിയതും പഴയതുമായ ഹിറ്റ് പാട്ടുകള്‍ ആലപിച്ച റോയ് മാത്യു ഗോള്‍ഡെന്‍ ബീറ്റ്‌സ് ഏവരുടെയും കൈ അടി ഏറ്റുവാങ്ങി .തുടര്‍ന്ന് നടന്ന ജനറല്‍ ബോഡി യോഗം ജസ്റ്റിന്‍ അബ്രഹത്തെ അടുത്ത ഒരു വര്‍ഷത്തെ സംഗമം കണ്‍വീനെര്‍ അയി തെരഞ്ഞെടുത്തു .വര്‍ഷത്തില്‍ രണ്ടു ചാരിറ്റി മാത്രം നടത്തുക എന്നതും ഇടുക്കി ജില്ലാ സംഗമം അക്കൌണ്ട് മറ്റൊരു പ്രവര്‍ത്തനത്തിനും കൈമാറാന്‍ പാടില്ലന്നും ജെനറല്‍ ബോഡി തീരുമാനിച്ചു ..സംഗമത്തിന്റെ എല്ലാവിദ വാര്‍ത്തകളും പ്രസിദീകരണത്തിന് കൊടുക്കാന്‍ പൂര്‍ണ ഉത്തരവാദിത്വം കണ്‍ വീനെര്‍ക്ക് ആണ് .സംഗമത്തിന് മറ്റാരും റിപ്പോര്‍ട്ടര്‍ മാര്‍ ഉണ്ടായിരിക്കുന്നതല്ലാ എന്നും പുതിയ കണ്‍വീനെര്‍ വെക്തമാക്കി .
സ്വന്തം ജില്ലക്കാര്‍ തമ്മില്‍ കണ്ടുമുട്ടി പരിചയം പുതുക്കാനും കുശലം പറയാനും കൂടെ പഠിച്ചവരെയും അയല്‍കാരെയും കണ്ടുമുട്ടിയതിന്റെ സന്തോഷവും ചിരിയും പലരുടെയും മുഖത്ത് കാണാന്‍ കഴിഞ്ഞു .വിഭവ സമൃദ മായ ഭഷണവും,വില പിടിപ്പുള്ള സമ്മാനം ഉള്‍കൊള്ളിച്ചുള്ള റാഫിള്‍ നറുക്കെടുപ്പും ,കുട്ടികളുടെയും മുതിര്‍ന്നവരുടെയും ജെന്മ ദിന കേക്ക് മുറിക്കലും ഏവര്‍ക്കും നല്ലൊരു അനുഭവം ആയ്തീര്‍ന്നു. സംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനം ലഭിച്ചതും , സന്തോഷതിന്റയും കളി ചിരിയുടെയും കുശലം പറച്ചിലിന്റെയും നല്ല ഒരുദിനമായ് ഓര്‍മ്മയില്‍ സൂഷിച്ച് വീണ്ടും അടുത്ത വര്‍ഷം കണ്ടുമുട്ടാം എന്ന് പരസ്പരം ആശംസിച്ചു അഞ്ചു മണിയോടെ ഏവരും പിരിഞ്ഞു . ഈ സ്‌നേഹ സംഗമത്തിന് ശ്രീ റോയ് മാത്യു സ്വാഗതവും പീറ്റര്‍ തനോലില്‍ നന്ദിയും രേഹപെടുത്തി .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല