1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2018

സ്വന്തം ലേഖകന്‍: ഇവാന്‍ക ട്രംപിന് ലഭിച്ച ചൈനീസ് ട്രേഡ് മാര്‍ക്കുകള്‍ വിവാദമാകുന്നു; തൊട്ടുപിന്നാലെ ചൈനീസ് കമ്പനിയ്ക്ക് ഇളവുമായി ട്രംപ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപിനു ചൈനയില്‍ ലഭിച്ച അഞ്ചു ബിസിനസ് ട്രേഡ്മാര്‍ക്കുകളാണ് വിവാദമാകുന്നത്.

ട്രേഡ്മാര്‍ക്കുകള്‍ക്ക് അംഗീകാരം ലഭിച്ചതിനു അടുത്തയാഴ്ച ചൈനീസ് ടെലികോം കമ്പനിയായ സെഡ്ടിഇയ്ക്കുള്ള വ്യാപാരവിലക്ക് യുഎസ് സര്‍ക്കാര്‍ റദ്ദാക്കിയതാണു ചര്‍ച്ചയാകുന്നത്. സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്‌സ് ഇന്‍ വാഷിങ്ടണി(സിആര്‍ഇ ഡബ്ല്യു)ന്റേതാണു കണ്ടെത്തല്‍.

തുണിത്തരങ്ങള്‍ക്കും കുട്ടികള്‍ക്കുള്ള ഉല്‍പന്നങ്ങള്‍ക്കുമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇവാന്‍ക സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് ഈ മാസം ആറിനാണ് അംഗീകാരം ലഭിച്ചത്. ‘ഇവാന്‍ക ട്രംപ് മാര്‍ക്‌സ്’ എന്ന കമ്പനിക്കു ചൈനയില്‍ ഒരു ഡസനിലേറെ ട്രേഡ്മാര്‍ക്കുകളുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.