1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2018

സ്വന്തം ലേഖകന്‍: ട്രംപിന്റെ മകള്‍ ഇവാന്‍കയുടേയും ഭര്‍ത്താവിന്റേയും വരുമാനത്തില്‍ വന്‍ വര്‍ധന; കഴിഞ്ഞ വര്‍ഷം മാത്രം സമ്പാദിച്ചത് 549 കോടി രൂപ. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയും ഭര്‍ത്താവ് ജാറദ് കഷ്‌നറും കൂടി കഴിഞ്ഞവര്‍ഷം സമ്പാദിച്ചത് 8.2 കോടി ഡോളര്‍ (549 കോടി രൂപ) ആണെന്ന് വെളിപ്പെടുത്തല്‍.

സ്വന്തം കമ്പനികളുടെ പുതിയ നിക്ഷേപ പദ്ധതികളില്‍നിന്നാണു വന്‍വരുമാനമെന്നു വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന്റെ ഉപദേഷ്ടാക്കളായി ചേര്‍ന്നതോടെ ദമ്പതികള്‍ കമ്പനികളുടെ നടത്തിപ്പില്‍നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും ഇരുവരുടേയും വരുമാനത്തില്‍ കുറവില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ട്രംപ് ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ ഇവാന്‍കയ്ക്കുള്ള ഓഹരിയില്‍നിന്നു 39 ലക്ഷം ഡോളറാണ് ഇവര്‍ സമ്പാദിച്ചത്. ട്രംപ് ഓര്‍ഗനൈസേഷനില്‍നിന്നു കിട്ടിയത് 20 ലക്ഷം ഡോളര്‍. ന്യൂജേഴ്‌സിയിലെ വാണിജ്യ സംരംഭമായ ക്വെയ്ല്‍ റിജ് അപാര്‍ട്‌മെന്റ് സമുച്ചയത്തില്‍നിന്നു ജാറദ് നേടിയ വരുമാനം 50 ലക്ഷം ഡോളര്‍. കുടുംബസ്വത്തായ ഒട്ടേറെ കമ്പനികളില്‍ നിന്നുള്‍പ്പെടെ ആകെ 7 കോടി ഡോളര്‍ വരുമാനം നേടിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.