ആണായി ജനിച്ചവര്‍ മനസ് കൊണ്ട് സ്ത്രൈണ സ്വഭാവം കാണിക്കുന്നതും നേരെ മറിച്ചുമുള്ള വൈകല്യങ്ങള്‍ക്കു ഇക്കാലത്ത് ഉള്ള പരിഹാരമാണ് ലിംഗമാറ്റ ശസ്ത്രക്രിയ. അതിനാല്‍ തന്നെ ലിംഗവ്യതിയാനത്തിന്റെ പേരില്‍ ലിംഗം മാറ്റം നടത്തുന്നത് ഇന്നത്തെ കാലത്ത് അത്ര വലിയ കാര്യമൊന്നുമല്ല. എന്നാല്‍ ലിംഗ വ്യക്തിത്വത്തിനായി താന്‍ മൂന്നു പ്രാവശ്യം ലിംഗമാറ്റം നടത്തിയതാണെന്ന് ഒരു യുവതി വെളിപ്പെടുത്തുന്നത്. തന്റെ മൂന്നാമത്തെ വയസിലാണ് അഡിലെക്ക് താനൊരു പെണ്‍കുട്ടിയാണെന്ന് തോന്നിത്തുടങ്ങിയത്.
എങ്കിലും നീ ആണ്കുട്ടിയാണെന്നും ആണ്‍കുട്ടികള്‍ക്കൊപ്പം മാത്രം കളിച്ചാല്‍ മതിയാകുമെന്നും പലരും ഉപദേശിച്ചു എന്നാല്‍ അവള്‍ കൂട്ടാക്കിയില്ല. ഇതിന്റെ പേരില്‍ ഒരുപാട് പരിഹാസം ഏല്‍ക്കേണ്ടി വന്നെങ്കിലും അതൊന്നും അഡിലെയെ മുറിവേല്‍പ്പിച്ചില്ല. അങ്ങനെയാണ് അഡിലെ ആദ്യമായി പെണ്‍കുട്ടിയായി ജീവിക്കുന്നത്. പിന്നീട് തന്റെ ഇരുപതാം വയസില്‍ മറ്റൊരു ലിംഗമാറ്റത്തോടെ ആണ്കുട്ടിയായി ആഡം എന്ന പേരില്‍ ഇവര്‍ തന്റെ ജീവിതം പുനരാരംഭിച്ചു. ജീവിക്കുന്ന സമയങ്ങളിലെ ലിംഗത്തിനു തികച്ചും എതിര്‍ ലിംഗമാണ് താനെന്നുള്ള തോന്നലില്‍ നിന്നുമാണ് വീണ്ടും ലിംഗമാറ്റം നടത്തിയത്.
ഇപ്പോള്‍ തന്റെ ഇരുപത്തിയെട്ടാം വയസില്‍ താന്‍ ഒരു ഇന്റര്‍ സെക്ഷ്വല്‍ അതായത് ആണിന്റെയും പെണ്ണിന്റെയും ശാരീരിക, സ്വഭാവ സവിശേഷതകള്‍ ഉണ്ടായിരിക്കുന്നവര്‍ ആണെന്ന് സ്വയം തിരിച്ചറിയുകയായിരുന്നു ഇവര്‍. ലോകത്ത് ഇതേ രീതിയില്‍ 2000 പേരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തന്റെ ലിംഗ അസ്തിത്വം കണ്ടെത്തുവാന്‍ അവസാനം തായ്ലന്‍ഡില്‍ പോയി ശസ്ത്രക്രിയ വരെ അഡിലെ നടത്തി.
രണ്ടു ശസ്ത്രക്രിയകളിലായി സ്തനമാറ്റവും മൂക്കിനും ശസ്ത്രക്രിയ നടത്തുകയായിരുന്നു അവിടെ ഇവര്‍. എന്നാല്‍ നിതംബം വലിപ്പം കൂട്ടുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയതില്‍ പിഴവ് പറ്റിയതിനാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ ഇപ്പോള്‍ അഡിലെ ഇതുമൂലം വലയുകയാണ്. എന്തായാലും സ്വന്തം നാടായ യു.കെയില്‍ തിരികെ വന്നു രോഗം ചികിത്സിച്ചു ഭേദമാക്കാനാണ് ഇപ്പോള്‍ ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല