എയ്ല്‍സ്ബറി മലയാളി അസോസിയേഷന്റെ അംഗങ്ങള്‍ ഓണം ആഘോഷിച്ചു. ആന്റണി പതിനഞ്ചില്‍ തിരികൊളുത്തി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു. സൗത്ത് കോര്‍ട്ട് പളളി വികാരി ഫാ. ജോണ്‍ ഫ്‌ളെമിംഗ്, ക്ലബ്ബ് എം സ്ഥാപകന്‍ അനുരാജ് എന്നിവര്‍ സംസാരിച്ചു. ആസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എയ്ല്‍സ്ബറി മലയാളി തീയേറ്റേഴ്‌സിന്റെ പ്രഥമ നാടകം സദ്ദസ്സിന്റെ കൈയ്യടി നേടി. അസോസിയേഷനിലെ കുട്ടികളുടെ ഡാന്‍സ് അരങ്ങേറ്റവും ഉണ്ടായിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി ലിങ്കണ്‍ സിസ്‌റ്റേഴ്‌സിന്റെ ഡാന്‍സ് ഷോ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ബോബി ജോസ് പൂഞ്ഞാര്‍ സ്വാഗതവും ബിജുപോള്‍ നന്ദിയും രേഖപ്പെടുത്തി. റോബര്‍ട്ട് ജോണ്‍ ഓണസന്ദേശവും ആഗിന്‍ കുളങ്ങര വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സോമരാജന്‍ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനദാനം നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല