സ്വന്തം ലേഖകന്‍: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ആലിബാബ സ്ഥാപകന്‍; ഫലങ്ങള്‍ എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്. വ്യാപാരം എപ്പോള്‍ നില്‍ക്കുന്നുവോ അപ്പോള്‍ യുദ്ധം ആരംഭിക്കും. അതിനാല്‍ യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വ്യാപാരമെന്നും ആഗോള ഇകൊമേഴ്‌സ് കമ്പനിയായ ആലിബാബ സ്ഥാപകന്‍ ജാക് മാ അഭിപ്രായപ്പെട്ടു.
ഈ വ്യാപാര യുദ്ധം എല്ലാവരെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരം എപ്പോള്‍ നില്‍ക്കുന്നുവോ അപ്പോള്‍ യുദ്ധം ആരംഭിക്കും. അതിനാല്‍ യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വ്യാപാരം.
വിശ്വാസ്യത കെട്ടിപ്പടുക്കാന്‍ മികച്ച മാര്‍ഗമാണ് വ്യാപാരം. പരസ്പരം പോരടിക്കാനുള്ള വാളല്ല അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാപാര യുദ്ധം അമേരിക്കയെയും ചൈനയെയും മാത്രമല്ല, മറ്റു രാജ്യങ്ങളുടെ ബിസിനസിനെയും ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല