പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സന്‍റെ സ്വകാര്യ ഡോക്റ്റര്‍ കോണ്‍റാഡ് മുറെയ്ക്കു നാലു വര്‍ഷം തടവ് ശിക്ഷ. വിചാരണ കാലയളവില്‍ തടവില്‍ കഴിഞ്ഞതിനാല്‍ രണ്ടു വര്‍ഷം കൂടി ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും. ജാക്സന്‍റെ കുടുംബത്തിനു നഷ്ടപരിഹാരവും നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു.
നാലു വര്‍ഷം ശിക്ഷ അപര്യാപ്തമെന്നു ജാക്സന്‍റെ അമ്മ കാത്തറീന്‍ പറഞ്ഞു.നവംബര്‍ ഏഴിനാണു മുറെ കുറ്റക്കാരനെന്നു വിചാരണ കോടതി കണ്ടെത്തിയത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയാണു മുറെയ്ക്കെതിരേ ചുമത്തിയിട്ടുള്ളത്.
ജാക്സന്‍ നിര്‍ദേശച്ചതിനെത്തുടര്‍ന്നു പ്രൊപൊഫോല്‍ മയക്കുമരുന്നു നല്‍കിയെന്നു ഡോക്റ്റര്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ മൊഴി നല്‍കി. വിചാരണ ആറാഴ്ച നീണ്ടു നിന്നു. 2009 ജൂണ്‍ 25നാണു ജാക്സന്‍ മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല