മണ്‍മറഞ്ഞ പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ടീമിലുണ്ടായിരുന്ന ലീഡ് ഗിറ്റാറിസ്‌റ്റ് ഒറിയാന്തി പനാഗരിസ് ഇന്ത്യയുടെ ഓസ്‌കാര്‍ ജേതാവ് സംഗീതജ്‌ഞന്‍ എ.ആര്‍. റഹ്‌മാന്റെ കൂടെ. ബോളിവുഡിന്റെ സൂപ്പര്‍ സംവിധായകന്‍ ഇംതിയാസ് അലിയൊരുക്കുന്ന ചിത്രം `റോക്ക്‌സ്‌റ്റാറി’ല്‍ `സാദാ ഹഖ്` എന്ന ഗാനത്തിനുവേണ്ടി വര്‍ക്കുചെയ്യുന്നതിനായാണ് ഒറിയാന്തി റഹ്‌മാറുമായി ചേരുന്നത്.
റഹ്‌മാനും ഇംതിയാസ് അലിയും ചേര്‍ന്ന് ഇന്ത്യന്‍ സംഗീതജ്‌ഞരോടൊപ്പം അന്താരാഷ്‌ട്രതാരങ്ങളേയും തങ്ങളുടെ ചിത്രത്തിനുവേണ്ടി ചേര്‍ക്കാനുള്ള ഒരുക്കത്തില്‍ നിരവധിപേരുടെ ലിസ്‌റ്റ് ഒരുക്കിയതില്‍ ഒറിയാന്തിക്ക് മുന്തിയ സ്‌ഥാനം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് റഹ്‌മാന്‍ ആഞ്ചല്‍സിലെത്തിയ സമയത്ത് തന്റെ ഏജന്റുമായി ചേര്‍ന്ന് ഒറിയാന്തിയെ കാണുകയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌ത് ട്രാക്ക് കേള്‍പ്പിക്കുകയായിരുന്നു. ഇത് കേട്ടയുടനെ ഒറിയാന്തി റഹ്‌മാനുമായി ചേര്‍ന്നുള്ള വര്‍ക്കിന് താത്‌പര്യമെടുത്തു.
ഉടനെ സംവിധായകന്‍ ഇംതിയാസ് അലിയുമായി റഹ്‌മാന്‍ ബന്‌ധപ്പെട്ടു. പിന്നീട് ഓണ്‍ലൈനില്‍ വീഡിയോ ചാറ്റിലൂടെ ഇതിംസിയാസ് മുംബൈയില്‍നിന്ന് ഒറിയാന്തിയുമായി ചര്‍ച്ചചെയ്‌ത് കാര്യങ്ങള്‍ ശരിയാക്കുകയായിരുന്നു. പിന്നീട് കുറച്ചുദിവസങ്ങള്‍ക്കുശേഷം ലോസ് ആഞ്ചല്‍സില്‍ സ്‌റ്റുഡിയോയില്‍വച്ച് ആറുമണിക്കൂര്‍കൊണ്ട് ഗാനം റെക്കോര്‍ഡും ചെയ്‌തു. ഇതിനെല്ലാം ഇംതിയാസ് അലി സ്‌കൈപ് സോഫ്‌റ്റ്‌വെയര്‍ ആപ്ലിക്കേന്‍സിലൂടെ സാക്ഷിയാവുകയുംചെയ്‌തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല