പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പുറംലോകം കാണത്ത ഫിലിം ലേലത്തിന്. ജാക്‌സന്റെ സുവര്‍ണകാലഘട്ടമായിരുന്ന 1993 ല്‍ ഡെയ്‌ഞ്ചറസ് ടൂറിനിടെ അര്‍ജന്റീനിയന്‍ തലസ്‌ഥാനമായ ബ്യൂണസ് ഐയേഴ്‌സില്‍ വച്ച് ചിത്രീകരിച്ച ടൂര്‍ഫിലിമാണ് ഈ മാസം 26ന് ലേലത്തിന് വയ്‌ക്കുന്നത്. ജാക്‌സണ്‍ ഏറെ താല്‌പര്യത്തോടെ ചിത്രീകരിച്ച ഫിലിം പിന്നീട് വേണ്ടെന്നുവയ്‌ക്കുകയായിരുന്നു.
ഇതിന്റെ ആകെയുള്ള ഒരു കോപ്പി ജാക്‌സണ്‍ ഡ്രൈവര്‍ക്ക് അദ്ദേഹം സമ്മാനമായി നല്‍കുകയായിരുന്നു.. ജാക്‌സണ്‍ തന്റെ സേവനത്തിനു ബോണസായി നല്‍്‌കിയതാണ് ഈ കോപ്പിയെന്നു അര്‍ജന്റീന ക്കാരനായ ഡ്രൈവര്‍ പറഞ്ഞു. ജാക്‌സന്റെ മരണശേഷം 2009ല്‍ ചിത്രത്തിന്റെ കുറച്ചു ഭാഗം ഇദ്ദേഹം യൂട്യൂബില്‍ ഇട്ടിരുന്നു. എന്നാല്‍ പലരും ഇതിന്റെ അവകാശവാദവുമായി എത്തിയതോടെ പിന്‍വലിച്ചു. ചിത്രത്തിന് ഏകദേശം നാല്‍പതു ലക്ഷം പൗണ്ട് ലഭിക്കുമെന്ന് കണക്കാക്കുന്നതായി ലേലം നടത്തുന്ന ഫെയിം ബ്യൂറോ ഓക്‌ഷനേഴ്‌സ് സിഇഒ പറഞ്ഞു.
രണ്ടുമണിക്കൂര്‍ നീളുന്ന ഈ ഡോക്യുമെന്ററിയുടെ ലേലത്തിന് വന്‍പ്രാധാന്യമാണ് കല്‌പിക്കുന്നത്. കാരണം മൈക്കിള്‍ ജാക്‌സന്റെ പേരില്‍ പിന്നീട് കേസ് നല്‍കിയ ജോര്‍ദാന്‍ ചാന്‍ഡ്‌ലര്‍ ഈ ഫിലിമില്‍ ഉണ്ടെന്നുള്ളതുതന്നെയാണ്. 1993 കാലത്ത് മൈക്കിള്‍ തന്നെ മോശമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയെന്നുകാണിച്ച് ജോര്‍ഡാന്‍ മാതാപിതാക്കളുമൊത്ത് കോടതിയില്‍ മൈക്കിളിനെതിരെ പരാതി നല്‍കിയിരുന്നു. 20 മില്യന്‍ യു.എസ് ഡോളറിനാണ് ഈ കേസ് തീര്‍ത്തത്.
പിന്നീട് ജാക്‌സന്റെ മരണശേഷം പിതാവിന്റെ നിര്‍ബന്‌ധപ്രകാരം ദാരിദ്ര്യത്തില്‍നിന്ന് രക്ഷപ്പെടുന്നതിനാണ് ജാക്‌സനെതിരെ താന്‍ പരാതി നല്‍കിയതെന്നും ജോര്‍ദാന്‍ പറഞ്ഞിരുന്നു. അതോടൊപ്പം ഏറെ ക്യാമകളെല്ലാം ഉള്‍പ്പെടുത്തി വളരെ രസകരമായ രീതിയില്‍ ചിത്രീകരിച്ചതാണിതെന്ന് ലേലം കമ്പനിയുടെ സിഇഒ ടെഡ് ഓവന്‍ അറിയിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല