സ്വന്തം ലേഖകന്‍: യുഎസിലെ പ്രമാദമായ ജേക്കബ് വെറ്റര്‍ലിങ് കേസിലെ 11 കാരന്റെ മൃതദേഹം 27 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെടുത്തു. യുഎസ് സെക്‌സ് ഒഫന്‍ഡര്‍ നിയമം ഭേദഗതി ചെയ്യാന്‍ കാരണമായ ജേക്കബ് വെറ്റര്‍ലിങ് മിസിങ് കേസിലെ പ്രധാന തെളിവുകളാണ് 27 വര്‍ഷത്തിനു ശേഷം ലഭിച്ചിരിക്കുന്നത്.
കാണാതായ 11 കാരന്റെ ഭൗതികാവശിഷ്ടം മധ്യ മിനിസോടയില്‍ നിന്നാണ് കണ്ടത്തെിയത്. 1989 ലാണ് മിനപോളിസില്‍നിന്ന് 80 മീറ്റര്‍ അകലെ വീടിന് തൊട്ടരികില്‍നിന്ന് ജേക്കബിനെ കാണാതായത്. സഹോദരനും സുഹൃത്തിനുമൊപ്പം സഞ്ചരിച്ചിരുന്ന ജേക്കബിനെ മുഖം മറച്ചത്തെിയ തോക്കുധാരി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ലൈംഗിക കുറ്റവാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന വിലക്ക് ജേക്കബിന്റെ തിരോധാനത്തോടെ ശക്തമാക്കിയെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.
അതിനിടെ, കഴിഞ്ഞ വര്‍ഷം 53കാരനായ ഹെന്റിച്ചിനെ ചോദ്യംചെയ്‌തെങ്കിലും കുറ്റം നിഷേധിക്കുകയായിരുന്നു. ജേക്കബിനെ കാണാതായ സ്ഥലത്തുനിന്ന് ഇയാളുടേതിന് സമാനമായ കാര്‍ ടയറിന്റെ അടയാളങ്ങളും ഷൂസും കണ്ടത്തെിയെങ്കിലും പൂര്‍ണമായും ഇവ യോജിക്കുന്നില്ലെന്ന നിഗമനത്തിലാണ് കോടതി എത്തിയത്.
ജേക്കബ് തിരിച്ചുവരുമെന്ന മാതാവ് പെറ്റി വെറ്റര്‍ലിങ്ങിന്റെയും പിതാവ് ജെറി വെറ്റര്‍ലിങ്ങിന്റെയും പ്രതീക്ഷകളാണ് ഇതോടെ അവസാനിച്ചത്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഹൃദയം തകര്‍ത്തുവെന്ന് ജേക്കബിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല