1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2012

ജോസ് മാത്യു

സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയന്റെ നാലാമതു ഫാമിലി കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 29, 30 (ശനി, ഞായര്‍) തീയതികളില്‍ മാന്‍ചെസ്റ്ററില്‍ വച്ചു നടത്തപ്പെടുന്നു. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്സ് പള്ളിയുടെ ആഥിധേയത്തില്‍ സ്ലീബാ മോര്‍ ഒസ്താത്തിയോസ് സെന്ററില്‍ (വിതിന്‍ ഷൊയിലെ, ഫോറം സെന്റെറില്‍) വച്ചു നടത്തപ്പെടുന്ന നാലാമതു കുടുംബ സംഗമത്തിന്റെ റജിസ്‌ട്രേഷന്‍ . ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍, പരി. പാത്രായര്‍ക്കീസ്സ് ബാവാ

യുടെയും, കിഴക്കിന്റെ കാതോലിക്ക, അബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ്സ് ഒന്നാമന്റെയും ആശീര്‍വാദത്തോടുകൂടി പരി. സഭയുടെ യു.കെ. യുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമേനിയും, യു.കെ.യുടെ മുന്‍ പാത്രയാര്‍ക്കല്‍വികാരി അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് തിരുമേനിയും, അയര്‍ലസ്ഥിന്റെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യകുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിയും, വെരി. റവ. ഫാ. പൗലോസ് പാറേക്കരയും, ബഹു. വൈദീകരും, ബഹു. ഡീക്കന്മാരും ഒപ്പം എല്ലാ ഇടവക ജനങ്ങളും ഒന്നിക്കുന്ന ഈ കുടുംബ സംഗമം യു.കെ. യില്‍ ഒരു ചരിത്ര സംഭവമാകുമെന്നതില്‍ സംശയമില്ല.

രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമേനി ചെയര്‍മാനും ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുരിയാക്കോസ് ജനറല്‍ കണ്‍വിനറുമായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

പബ്ലിസിറ്റി റവ. ഫാ. രാജു ചെറുവിള്ളിയുടെ നേതൃത്തത്തില്‍ (ടെലി. 07946557954). പോള്‍ ജോണ്‍ (ടെലി. 07545211382), ഷാജി ജോസഫ് (ടെലി. 07828333217). റസിപ്ഷന്‍ വിജി കുരിയാക്കോസ്, (ടെലി. 07735060719). അജി. പി. ഉലഹന്നാന്‍, (ടെലി. 07828799118).

യു.കെ.യിലെ എല്ലാ ഇടവക കളില്‍ നിന്നുള്ള കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാ പരിപാടികള്‍ ഫാ. സിബി വര്‍ഗീസിന്റെ (ടെലി.07402912562). നേതൃത്തത്തില്‍ ബിനോയ് വര്‍ഗീസ്, (ടെലി. 07789411249 ജസി സ്റ്റീഫന്‍ (ടെലി. 01616141454). മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു.

രജിസ്റ്റ്രേഷന്‍ സംബന്ധിക്കുന്ന അന്വേഷണങ്ങള്‍ക്കും നടത്തിപ്പിനുമായി ഫാ. ഗീവര്‍ഗീസ് തസ്ഥായത്തിന്റെ നേതൃത്തത്തില്‍ ഫെന്നി അബ്രഹാം (ടെലി.07951828873) കേണല്‍ ഈപ്പന്‍ (ടെലി. 07866015655) അടങ്ങിയ കമ്മറ്റിയും, ഫുഡ്, യാത്രാ സൗകര്യങ്ങളുടെ ചുമതല ആഷന്‍ പോള്‍ (ടെലി.07886277470) റജി എം. തോമസും (ടെലി.07588585949) നിര്‍വഹിക്കുന്നു.

ഫിനാന്‍സ് കമ്മറ്റി കൗണ്‍സില്‍ ട്രഷറാര്‍ ജിബി ആന്‍ഡ്രൂസിന്റെ (ടെലി. 07912886578), നേതൃത്വത്തില്‍ ബിജോയ് ഏലിയാസ്, ടെലി.07588531911 റെജി തോമസ് ടെലി. 07588585949 അടങ്ങിയ സംഘവും, യൂത്ത് സെക്ഷന്റെ മേല്‍നോട്ടം പൗലോസ് കാക്കശേരി (ടെലി.07859053798). സൂസന്‍ ജോസി നു മായിരിക്കും (ടെലി. 07886283216).

പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ഡി ജി മാര്‍ക്കോസ് (ടെലി.07846764175) , ജോബി ജോണ്‍ (ടെലി 07866673733 ജേക്കബ് കോശി (ടെലി. 07951828873) തുടങ്ങിയവരുടെ മേല്‍നോട്ടത്തിലുള വോളന്റിയര്‍ സംഘവും പ്രവര്‍ത്തിക്കുന്നു.

യു.കെ യിലെ എല്ലാ സഭാമക്കള്‍ക്കും ഒത്തുചേരുവാന്‍ കിട്ടുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാനായി ഇതുവരയും റെജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത എല്ലാ അംഗങ്ങളും എത്രയും വേഗം റെജിസ്റ്റര്‍ ചെയ്ത് ഈ സംഗമത്തില്‍ സംബന്ധിച്ച് അനുഗ്രഹീതരാകേസ്ഥതാണെന്നു യു.കെ. സഭാ റീജിയണല്‍ കൗണ്‍സില്‍ അറിയിക്കുന്നു.

വിശദ വിവരങ്ങളടങ്ങിയ നോട്ടീസ് യു.കെ.യിലെ എല്ലാ ഇടവകകളിലും വിതരണം ചെയ്തു വരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.