ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. റിജീയന്റെ ഏഴാമത് ഫാമിലി കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 12, 13 (ശനി, ഞായര്‍) തീയതികളില്‍ അബര്‍ഡീനില്‍ വച്ചു നടത്തപ്പെടുന്നു. അബര്ഡീന് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ ആഥിധേയത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍, പരിശുദ്ധ പാത്രായര്‍ക്കീസ്സ് ബാവായുടെയും, കിഴക്കിന്റെ കാതോലിക്ക, അബൂന് മോര് ബസ്സേലിയോസ് തോമസ്സ് ഒന്നാമന്റെയും ആശീര്‍വാദത്തോടുകൂടി പരി. സഭയുടെ യു.കെ. യുടെ പാത്രയാര്ക്കല് വികാരി അഭിവന്ദ്യ സഖറിയാസ് മോര് ഫിലക്സീനോസ് തിരുമേനിയും, ബഹു. വൈദീകരും, ബഹു. ഡീക്കന്മാരും ഒപ്പം എല്ലാ ഇടവക ജനങ്ങളും ഒന്നിക്കുന്ന ഈ കുടുംബ സംഗമം യു.കെ. യില്‍ ഒരു ചരിത്ര സംഭവമാകുമെന്നതില്‍ സംശയമില്ല.
രസ്ഥു ദിവസം നീസ്ഥു നില്ക്കുന്ന സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി യു. കെ. മേഖലയുടെ പാത്രയാര്ക്കല് വികാരി അഭിവന്ദ്യ സഖറിയാസ് മോര് ഫിലക്സീനോസ് തിരുമേനി ചെയര്‍മാനും ഇടവക വികാരി റവ. ഫാ. ഡോ. ബിജി ചിറത്തിലാട്ട് ജനറല്‍ കണ്‍വിനറുമായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
യു.കെ യിലെ എല്ലാ യാക്കോബായ സഭാമക്കള്‍ക്കും ഒത്തുചേരുവാന്‍ കിട്ടുന്ന ഈ സുവര്‍ണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തുവാനായി സഭാമക്കള്‍ എല്ലാവരും നേരത്തേ തന്നെ അവധികള്‍ ക്രമീകരിച്ച് ഈ സംഗമത്തില്‍ സംബന്ധിച്ച് അനുഗ്രഹീതരാകേസ്ഥതാണെന്നു യു.കെ. സഭാ റീജിയണല്‍ കൗണ്‍സില്‍ അറിയിക്കുന്നു. രജിസ്റ്റ്രേഷന് സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവകകളുടെ സെക്രട്ടറിയേയോ കൗണ്‍സില്‍ മെമ്പെറുമായോ ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല