ജിജോ ദാനിയല്‍
പാശ്ചാത്യസഭകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന എക്യുമെനിക്കല്‍ മിറ്റിംങ് ഏപ്രില്‍ 26ആം തീയത് വൈകിട്ട് ഏഴ് മണിക്ക്, വെസ്റ്റ് മിഡ്ലാണ്ട്സിലെ ആദ്യത്തെ ഇടവകയായ സെന്‍റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍വെച്ച് (ചര്‍ച്ച് ഓഫ് അസെസന്‍, ബിര്‍മിങ്ങ്ഹാം ) വളരെ ഭംഗിയായി നടത്തപ്പെട്ടു. വിവിധ സഭകളുടെ പ്രതിനിധികളായ 100ഓളം പേര്‍ സെമിനാറില്‍ പങ്കെടുത്തു. വി സുറിനായി സഭയുടെ വിശ്വാസവും, ആരാധനയും ചരിത്രവും ആയിരുന്നു സെമിനാറിന്‍റെ ചിന്താവിഷയം. യേശുക്രിസ്തുവും ശിഷ്യന്മാരും സംസാരിച്ച സുറിനായി ഭാഷ (എ ഡയലെക്ട് ഓഫ് അറാമിക്)യും യേശുവിന്‍റെ സഹോദരനായ വി. യാക്കോബ് ശ്ലീഹാ ആദ്യമായി യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം സെഹിയോന്‍ മാളികയില്‍ അര്‍പ്പിച്ച വി. കുര്‍ബാന ക്രമവും ( അനാഹോറാ ഓഫ് സെന്‍റ് ജെയിംസ്) ഇന്ന് ലോകത്തില്‍ നിത്യേന ഉപയോഗിക്കുന്ന ഏകസഭ സുറിനായി ഓര്‍ത്തഡോക്സ് സഭയാണ്.
ബെര്‍മിങ്ങ്ഹാമിലെ സെന്‍റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക പൊതുയോഗം തിരഞ്ഞെടുത്ത ഡെലേഗേഷന്‍ പാനലില്‍ സാനു ജോസഫ്, ജെയ്ബി ചാക്കപ്പന്‍, ലിനി മാണി, ജിജോ ഡാനിയേല്‍, നെല്‍സണ്‍ പോള്‍ എന്നിവര്‍ക്ക് പുറമെ ഇടവക വികാരി വെരി. റവ. യല്‍ദോസ് കൌങ്ങംപിള്ളില്‍ കോര്‍- എപ്പിസ്കോപ്പാ, ഫാ. പീറ്റര്‍ കേയ്, മിസ്സ് മൊറീന്‍ വില്‍സന്‍ മറ്റ് സഭകളിലെ ലീഡേഴ്സും സെമിനാറിന്‍റെ വന്‍വിജയത്തിനായി പ്രവര്‍ത്തിച്ചു. ചടങ്ങില്‍ സുറിയാനി സഭയുടെ ആരാധനയുടെയും സുറിനായി ഭാഷയുടെയും ചുരുങ്ങിയ ആവിഷ്കാരവും അവതരിപ്പിക്കപ്പെട്ടു. മീറ്റിംഗില്‍ പങ്കെടുത്ത സഭകളുടെ പ്രതിനിധികള്‍ എല്ലാവരും തന്നെ വി. സുറിനായി സഭയെ ശ്ലാഹിച്ച് സംസാരിച്ചു. യഥാര്‍ത്ഥത്തില്‍ സഭകളുടെ ഇടയില്‍ പ്രത്യേകിച്ച് യുകെയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു രത്നമാണ് (എ ഹിഡന്‍ പേള്‍) ആണ് സുറിയാനി ഓര്‍ത്തഡോക്സ് സഭയെന്ന് ഏവരും അഭിപ്രായപ്പെട്ടു. വിരുന്ന് സല്‍ക്കാരത്തിനശേഷം 9.30ഓടെ പരിപാടി അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല