ഷക്കീലയെന്ന് കേള്‍ക്കുമ്പോള്‍ മാദകചിത്രങ്ങള്‍ മാത്രമേ മലയാളി പ്രേക്ഷകര്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുകയുള്ളു. മാദകത്വം വിട്ട് അല്‍പസ്വല്‍പം കോമഡിയെല്ലാമായിട്ടാണ് രണ്ടാം വരവില്‍ ഷക്കീല പലചിത്രങ്ങളിലും അഭിനയിച്ചത്. എന്നിട്ടും അവരുടെ മാദക ഇമേജിന് ഇളക്കമൊന്നും തട്ടിയിട്ടില്ല.
ഇപ്പോള്‍ ഷക്കീല പുതിയതായി അഭിനയിക്കുന്ന മലയാളചിത്രം ഈ ഇമേജിനെ തീര്‍ത്തും മാറ്റിമറിയ്ക്കുന്നതാണ്. കുടുംബങ്ങള്‍ക്ക് ഇരുന്ന് കാണാന്‍ കഴിയുന്ന ഷക്കീല നായിയാവുന്ന ആദ്യചിത്രമെന്ന പ്രത്യേകതയുമായിട്ടാണ് ഈ അഭയതീരമെന്ന ചിത്രം വരുന്നത്.
ചിത്രത്തില്‍ നായകനാകുന്നത് പ്രമുഖ നടന്‍ ജഗദീഷാണ്. നവാഗത സംവിധായകനായ അലക്‌സ് തങ്കച്ചനാണ് ചിത്രത്തിന്റെ സംവിധായകന്‍. സിസ്റ്റര്‍ മേരി മഗ്ദലന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷക്കീല അവതരിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല