വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന് ജഗതി ശ്രീകുമാര്‍ ക്രമേണ ബോധാവസ്ഥയിലേക്കു വരുന്നതായി ഡോക്റ്റര്‍മാര്‍. വൈകാതെ ബോധം പൂര്‍ണമായി തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായും ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ മിംസ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം അറിയിച്ചു.
ജഗതിയുടെ നില പൊതുവേ തൃപ്തികരമാണ്. വെന്റിലേറ്റര്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ദീര്‍ഘനേരം വെന്റിലേറ്റര്‍ മാറ്റി പരീക്ഷിച്ചു. ഈ പ്രക്രിയ രണ്ടു ദിവസമായി തുടരുന്നു. വായില്‍ ഇടയ്ക്കിടെ വെന്റിലേറ്റര്‍ കണക്റ്റു ചെയ്യുന്നതു വഴിയുള്ള പ്രയാസം ഒഴിവാക്കാന്‍ തൊണ്ട വഴി ട്യൂബ് ഇറക്കിയതായും മെഡിക്കല്‍ സംഘം അറിയിച്ചു.
തലച്ചോറിനുള്ള പരുക്ക് വന്‍ ഇടിയുടെ ആഘാതത്തില്‍ ഉണ്ടായതാണ്. അത് വഷളാവാന്‍ സാധ്യത കുറവാണ്. പതുക്കെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയില്‍ എത്തുമെന്നു കരുതുന്നതായും മിംസ് എംഡി ഡോ. അബ്ദുള്ള ചെറയക്കാട്ട് മെട്രൊ വാര്‍ത്തയോടു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല