കാറപകടത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകും. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ജഗതിയെ അനുഗമിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് വെല്ലൂരിലേക്ക് കൊണ്ടുപോവുക.
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ ന്യൂറോ റീഹാബിലിറ്റേഷന്‍ സെന്ററിലേക്കാണ് അദ്ദേഹത്തെ മാറ്റുന്നത്. ഇന്നലെ വെല്ലുരില്‍ നിന്ന് വിദഗ്ധരെത്തി പരിശോധന നടത്തിയിരുന്നു. അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ജഗതിക്ക് പൂര്‍ണബോധം വന്നിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെങ്കിലും നാഡീ വ്യൂഹത്തിനേറ്റ ക്ഷതം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല