1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2012

മലയാള സിനിമയില്‍ പകരംവയ്‌ക്കാനില്ലാത്ത അഭിനേതാവായി തുടരുന്ന ജഗതിശ്രീകുമാര്‍ പലവിധ പ്രശ്‌നങ്ങളിലും വിവാദങ്ങളിലുമെല്ലാം ചെന്നുപെട്ടിട്ടുള്ളവനാണ്‌. അതിനുകാരണമാകുന്നത്‌ അദ്ദേഹത്തിന്റെ തുടര്‍ന്നടിച്ചുള്ള, ആരേയും കൂസാതെയുള്ള അഭിപ്രായപ്രകടനങ്ങളാണ്‌. ഇത്തരത്തില്‍ രഞ്‌ജിനി ഹരിദാസ്‌ ഉള്‍പ്പെടെയുള്ള പലരേയും തോണ്ടിയിട്ടുള്ള ജഗതി യുവതാരം ആസിഫ്‌ അലിക്കിട്ടും കൊടുത്തു ഒരു കൊട്ട്‌.

അടുത്തിടെ നടന്ന ഒരു ചാനല്‍ ഇന്റര്‍വ്യൂവിലൂടെയാണ്‌ ജഗതി ആസിഫിന്റെ വാക്കുകളെ വിമര്‍ശിച്ചത്‌. ജഗതിയെപ്പോലെ നല്ലൊരു നടനായി മാറാന്‍ ആഗ്രഹിക്കുകയാണെന്നും അദ്ദേഹത്തെപ്പോലെ മൊബൈല്‍ ഫോണ്‍ കൈയില്‍കൊണ്ടുനടക്കാത്തവനാണ്‌ താനെന്നുമുള്ള ആസിഫ്‌ അലിയുടെ കമന്റിനെയാണ്‌ ജഗതിപിടിച്ചത്‌. `മൊബൈല്‍ ഫോണ്‍ കൊണ്ടുനടന്നില്ലെന്നുവച്ച്‌ അദ്ദേഹം വലിയ നടനായി മാറണമെന്നില്ല. ആസിഫിന്റെ ചില സിനിമകള്‍ ഞാന്‍ കണ്ടിരുന്നു. അദ്ദേഹം ഇനിയും കുറേ നന്നാവാനുണ്ട്‌’- ജഗതി പറഞ്ഞു.

മലയാള സിനിമാ മാധ്യമങ്ങളും മറ്റും ആസിഫിന്‌ യുവതാരങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചൊരു സ്‌ഥാനം നല്‍കുമ്പോള്‍ത്തന്നെയാണ്‌ ജഗതിയുടെ വശത്തുനിന്ന്‌ ഇങ്ങനെയൊരു കമന്റ്‌ കിട്ടിയിരിക്കുന്നത്‌. ഒന്നുരണ്ട്‌ സിനിമകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ആസിഫ്‌ തനിച്ചെത്തിയ സിബി മലയില്‍ ചിത്രം `വയലിന്‍’ ഒരു പ്രതികരണവും നല്‍കിയിരുന്നില്ല. അടുത്തിടെയെത്തിയ `അസുരവിത്ത്‌’ വിമര്‍ശനങ്ങള്‍ക്കിടയാക്കുകയും ചെയ്‌തിരിക്കുകയാണ്‌. അതോടൊപ്പമാണ്‌ ജഗതിയുടെ പരാമര്‍ശവും. ആസിഫ്‌ ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. അസുരവിത്തെന്ന എ.കെ സാജന്‍ ചിത്രം തെരഞ്ഞെടുത്തതുതന്നെ മോശമായിപ്പോയെന്നാണ്‌ എല്ലാവരുടെയും പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.