കാറപകടത്തില്‍ നടന്‍ ജഗതി ശ്രീകുമാറിനു ഗുരുതരമായി പരിക്കേറ്റു. ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ 5.50ന് കോഴിക്കോടാണ് അപകടം നടന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി പോകുന്നതിനിടെയായിരുന്നു അപകടം. ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന സിനിമയുടെ ചിത്രീകരണത്തിനായി കുടകിലേയ്ക്കു പോകുകയായിരുന്നു അദ്ദേഹം.
നെഞ്ചിലും അടിവയറ്റിലും ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശ്വാസോച്ഛ്വാസം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. അതേസമയം, അദ്ദേഹത്തിന്റെ ജീവനു ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കാലിക്കട്ട് യൂണിവേഴ്സിറ്റിയ്ക്കു സമീപമാണ് അപകടം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല