എന്നും അപ്രിയസത്യങ്ങള്‍ തുറന്നടിക്കാന്‍ മടിയില്ലാത്ത നടന് ജഗതി ശ്രീകുമാര്‍ തന്റെ വ്യക്തിജീവിതത്തെ സംബന്ധിക്കുന്ന സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. വിവാഹബന്ധത്തിന് പുറമേ തനിക്ക് ഒരു മകള്‍കൂടിയുണ്ടെന്നാണ് മലയാളത്തിലെ ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജഗതി തുറന്നുപറഞ്ഞത്.
ശ്രീലക്ഷ്മി എന്നാണ് ആ കുട്ടിയുടെ പേരെന്നും തിരുവനന്തപുരം ക്രൈസ്റ്റ്നഗറില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കരിമത്താണ് താമസിക്കുന്നതെന്നും നന്നായി പഠിക്കുന്ന ശ്രീലക്ഷ്മിയുടെ വിദ്യാഭ്യാസകാര്യങ്ങള്‍ നോക്കുന്നത് താനാണെന്നും ജഗതി തുറന്ന് സമ്മതിച്ചു.
കലാപരമായ കാര്യങ്ങളില്‍ പ്രത്യേക കഴിവുകളുള്ള ശ്രീലക്ഷ്മി കലാതിലകമായിട്ടുണ്ടെന്നും ജഗതി പറയുന്നു. എന്നാല്‍ കുട്ടിയുടെ മാതാവ് ആരെന്നത് അടക്കമുള്ള രഹസ്യങ്ങളുടെ ചെപ്പുതുറക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. നിയമപരമായി വിവാഹം ചെയ്ത ഭാര്യ ശോഭയുമായുള്ള ബന്ധത്തില്‍ ജഗതിക്ക് രണ്ടു മക്കളാണുള്ളത്. ബാങ്ക് ഉദ്യോഗസ്ഥനും ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമയുമായ രാജ്കുമാറും മകള്‍ പാര്‍വതിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല