1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2012

കാറപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വെല്ലൂരിലേയ്ക്ക് മാറ്റുന്നത് വൈകും. നേരിയ പനിയുള്ളതിനാലാണിതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

48 മണിക്കൂറിന് ശേഷം മാത്രമേ വെല്ലൂരിലേയ്ക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നാഡീസംബന്ധമായ ചികിത്സകള്‍ക്കായാണ് വെല്ലൂരിലേയ്ക്ക് മാറ്റുന്നത്.

ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘തിരുവമ്പാടി തമ്പാന്‍’ സിനിമയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ ‘ഇടവപ്പാതി’യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്.

കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറിലേയ്ക്കിടിച്ച് കയറുകയായിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.