വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന് ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു.ജഗതി ഭാഗികമായി ബോധം വീണ്ടെടുത്തു കഴിഞ്ഞു. വെന്റിലേറ്ററിന്റെ സഹായം കുറച്ചു വരികയാണ്. സ്വയം ശ്വസിയ്ക്കാന്‍ ജഗതിയ്ക്ക് കഴിയുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
അതിനിടെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ സിഎംസിയില്‍ നിന്നു ഡോക്ടര്‍മാര്‍ മിംസില്‍ എത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘തിരുവമ്പാടി തമ്പാന്’ സിനിമയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന് രാജേന്ദ്രന് ചിത്രമായ ‘ഇടവപ്പാതി’യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല