വാഹനാപകടത്തില്‍ സംസാരശേഷി നഷ്ടപ്പെട്ട നടന്‍ ജഗതി വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ചടങ്ങില്‍ നടന്നത് നാടകീയമായ സംഭവങ്ങള്‍. വേദിയിലിരിക്കുകയായിരുന്ന ജഗതിയുടെ അടുത്തേക്ക് മകള്‍ ശ്രീലക്ഷ്മി ഓടിക്കയറി എത്തി ചുംബിക്കാന്‍ ശ്രമിച്ചു. പിസി ജോര്‍ജ് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നവര്‍ ശ്രീലക്ഷ്മിയെ തടയാന്‍ ശ്രമിച്ചത് വേദിയില്‍ ആശയക്കുഴപ്പമുണ്ടാക്കി. പിന്നീട് ജഗതിക്ക് അടുത്തിരുന്ന് അഞ്ച് മിനിറ്റോളം സംസാരിച്ച് കവിളില്‍ ചുംബിച്ച ശേഷമാണ് ശ്രീലക്ഷ്മി വേദി വിട്ടത്.
എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഉന്നതവിജയം നേടിയ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ പി.സി. ജോര്‍ജിന്റെ ക്ഷണമനുസരിച്ചാണ് ജഗതി പൊതുവേദിയില്‍ എത്തിയത്. ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍.
ആരുടെയും നിര്‍ബന്ധമില്ലാതെ തന്നെ അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ശ്രീലക്ഷ്മി പുറത്തേക്ക് പോകുകയായിരുന്നു. അച്ഛനെ ഏറെ നാളുകള്‍ക്ക് ശേഷമാണ് കണ്ടതെന്നും ജഗതിയുടെ കുടുംബാംഗങ്ങള്‍ കാണാന്‍ അനുവദിക്കാറില്ലെന്നും പിന്നീട് ശ്രീലക്ഷ്മി ടെലിവിഷന്‍ ചാനലുകളോട് പ്രതികരിച്ചു. പി.സി. ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ തങ്ങളെ അച്ഛനെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് ശ്രീലക്ഷ്മി നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ജഗതിക്ക് അപകടം പറ്റിയശേഷം നിരവധി തവണ ശ്രീലക്ഷ്മിയും അമ്മയും ജഗതിയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.
എന്നാല്‍ ശ്രീലക്ഷ്മി പൂഞ്ഞാറിലെ വേദിയില്‍ കാണിച്ച് കൂട്ടിയത് തരംതാണ നാടകങ്ങളാണെന്ന് രേവതി ഷോണ്‍ പ്രതികരിച്ചു. ജഗതിയുടെ മകളും പി.സി. ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഭാര്യയാണ് രേവതി ഷോണ്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല