വെല്ലൂരിലെ ആശുപത്രിയില്‍ നിന്നും നടന്‍ ജഗതി ശ്രീകുമാറിന്റെ ആരാധകരെ തേടിയൊരു സന്തോഷവാര്‍ത്ത. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജഗതി സ്വന്തം വസതിയിലേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹത്തിന്റെ മകന്‍ രാജ്കുമാര്‍ അറിയിച്ചിരിയ്ക്കുന്നത്.
അപകടത്തിന് ശേഷം തളര്‍ന്നുപോയ ഇടതുകാല്‍ പൂര്‍ണമായി സ്വാധീനം വീണ്ടെടുത്തതായും ജഗതിയിപ്പോള്‍ നടക്കാന്‍ തുടങ്ങുന്നതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. പരസഹായത്തോടെ കുറച്ചുദൂരം നടക്കാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. ഇടതുകൈയ്ക്കിപ്പോഴും മുഴുവനായി സ്വധീനം വീണ്ടെടുക്കാനായിട്ടില്ല. എന്നാല്‍ ഈ നിലയ്ക്ക് പോകുകയാണെങ്കില്‍ രണ്ടുമാസത്തിനികം ജഗതിയ്ക്ക് ആശുപത്രി വിടാമെന്ന് അദ്ദേഹത്തെ ചികിത്സയ്ക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.
പേരു പറയുമ്പോള്‍ തന്നെ പഴയ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയുമെല്ലാം തിരിച്ചറിയാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം ഏതാണ്ട പൂര്‍വസ്ഥിതിയിലായിട്ടുണ്ട്. പഴയകാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിനും വലിയ ബുദ്ധിമുട്ടില്ല.
ആരോഗ്യം പൂര്‍വസ്ഥിതിയിലാവുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ ലഭിയ്ക്കുന്നതെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിയ്ക്കുന്നു.
കഴിഞ്ഞയാഴ്ച നടന്‍ മുകേഷ് വെല്ലൂരിലെ ആശുപത്രിയിലെത്തി ജഗതിയെ സന്ദര്‍ശിച്ചിരുന്നു. പൂര്‍വ ആരോഗ്യസ്ഥിതിയിലെത്തുന്നതിന്റെ ശുഭലക്ഷണങ്ങള്‍ അദ്ദേഹത്തില്‍ കണ്ടിരുന്നുവെന്നും മുകേഷ് പറഞ്ഞിരുന്നു. തന്നെ ജഗതി തിരിച്ചറിഞ്ഞുവെന്നും ആളുകളെ മനസ്സിലാക്കുന്നതില്‍ അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലെന്നും മുകേഷ് വ്യക്തമാക്കി.
വെല്ലൂരില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുവരുന്ന ജഗതിയെ ആയുര്‍വേദ ചികിത്സയ്ക്കും വിധേയനാക്കുമെന്ന് സൂചനകളുണ്ട്. രണ്ട് മാസത്തോളം നീളുന്ന ചികിത്സയായിരിക്കുമിത്. കാര്യങ്ങള്‍ നല്ല രീതിയില്‍ പുരോഗമിയ്ക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം പകുതിയോടെ ജഗതി വീണ്ടും വെള്ളിത്തിരയില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല