സ്വന്തം ലേഖകന്‍: ലോക സംഗീതദിനത്തില്‍ ‘മാണിക്യ വീണയുമായി’ കേള്‍വിക്കാരുടെ കണ്ണു നനയിച്ച് മലയാളത്തിന്റെ ജഗതി ശ്രീകുമാര്‍. ജഗതിയെ കാണാനെത്തിയ വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ക്കൊപ്പം പാടിയാണ് മലയാളത്തിന്റെ പ്രിയ നടന്‍ ഏവരേയും വിസ്മയിപ്പിച്ചത്. ഗായകര്‍ക്കൊപ്പം പാടാന്‍ ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാര്‍ ജഗതിയെ സ്‌നേഹത്തോടെ നിര്‍ബന്ധിക്കുകയായിരുന്നു.
ഗായകരായ രവിശങ്കര്‍, മണക്കാട് ഗോപന്‍, പന്തളം ബാലന്‍, രാധിക രാമചന്ദ്രന്‍, അഖില ആനന്ദ്, സരിതാരാജീവ്, വീണാഹരിദാസ്, അഖില്‍ ബാലന്‍ എന്നിവര്‍ക്കൊപ്പം സംവിധായകനും കഥാകൃത്തുമായ വയലാര്‍ മാധവന്‍കുട്ടി, കരമന ജയന്‍, സബീര്‍ തിരുമല, മണക്കാട് രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എല്ലാവരുടേയും കണ്ണു നനയിച്ച് അദ്ദേഹം പാടുകയായിരുന്നു.
ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ജഗതിക്ക് മ്യൂസിക് തെറാപ്പി നല്‍കുന്നതിനിടയിലാണ് വയലാര്‍ സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആദരിക്കാനായി എത്തിയത്. ജയശ്രീ ഗോപാലകൃഷ്ണന്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ജഗതിക്ക് പുരസ്‌കാരവും സമര്‍പ്പിച്ചു. തുടര്‍ന്ന് പെരിയാറേ പെരിയാറേ, അകലെ അകലെ നീലാകാശം, ഇലഞ്ഞിപ്പൂമണമൊഴുകിവരും എന്നീ ഗാനങ്ങളും ജഗതി മറ്റ് ഗായകര്‍ക്കൊപ്പം ആലപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല