കാറപകടത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ മഹാനടന് ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ജഗതിക്ക് ട്യൂബ് വഴി ആഹാരം നല്‍കിത്തുടങ്ങി. ദ്രവരൂപത്തിലുള്ള ആഹാരമാണ് നല്‍കുന്നത്.
അദ്ദേഹത്തിന്റെ ദഹനപ്രക്രിയ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വസനത്തിന് വെന്റിലേറ്ററിന്റെ നേരിയ സഹായം മാത്രമേ വേണ്ടിവരുന്നുള്ളൂ. ഉടന്‍ തന്നെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിളിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ ജഗതി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കോഴിക്കോട്ടെ ആശുപത്രിയിലേക്ക് ഇപ്പോഴും സിനിമാ സാംസ്കാരിക പ്രവര്‍ത്തകരുടെയും ആരാധകരുടെയും പ്രവാഹമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല