1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2012

‘ജഗതി ശ്രീകുമാറിന് മറ്റൊരു മകളുണ്ട്’ എന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ലക്കം മംഗളം വാരിക പുറത്തിറങ്ങിയത് ഒട്ടേറെ കോലാഹലങ്ങള്‍ക്ക് വഴിവച്ചിരുന്നു. മലയാളത്തിലെ മഹാനടനായ ജഗതി വാഹനാപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുമ്പോള്‍ മംഗളം അത് പരിഗണിക്കാതെ ഒരു സ്കൂപ്പ് വാര്‍ത്തയുമായി വരുന്നു എന്ന് സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളില്‍ ആരോപണങ്ങളുണ്ടായി. എന്നാല്‍ ജഗതിയുമായുള്ള അഭിമുഖം നേരത്തേ തയ്യാറാക്കിയതാണെന്ന് മംഗളവും വ്യക്തമാക്കി.

ഈ ലക്കം മനോരമ ആഴ്ചപ്പതിപ്പ് പുറത്തിറങ്ങുന്നത് മംഗളത്തെ മറികടക്കുന്ന ഒരു സ്കൂപ്പുമായാണ്. ജഗതി ശ്രീകുമാറിന്‍റെ മകളുമായുള്ള അഭിമുഖവുമായാണ് മനോരമ രംഗത്തെത്തിയിരിക്കുന്നത്. മകള്‍ ശ്രീലക്ഷ്മിയുടെ അഭിമുഖവും ചിത്രങ്ങളും ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, മനോരമ ആഴ്ചപ്പതിപ്പിന്‍റെ മുഖച്ചിത്രവും ശ്രീലക്ഷ്മിയാണ്.

തിരുവനന്തപുരത്ത് കരുമത്തെ ‘നന്ദനം’ എന്ന വീട്ടിലാണ് ശ്രീലക്ഷ്മി എന്ന ‘ലച്ചു’ താമസിക്കുന്നത്. ഒപ്പം അമ്മ കല ശ്രീകുമാറും. ജഗതി ഗുരുവായൂരില്‍ കൊണ്ടുപോയി താലിചാര്‍ത്തിയതാണ് കലയെ. ജഗതിക്ക് ഇങ്ങനെയൊരു കുടുംബം ഉണ്ട് എന്നത് ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്തുകാര്‍ക്കെങ്കിലും ഒരു രഹസ്യമല്ല.

അപകടവാര്‍ത്തയറിഞ്ഞ് കലയും ശ്രീലക്ഷ്മിയും ജഗതി ശ്രീകുമാറിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പോയി കണ്ടിരുന്നു. നടന്‍ ജഗദീഷാണ് യാത്രയ്ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ചെയ്തുകൊടുത്തത്. കലയും ശ്രീലക്ഷ്മിയും ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ജഗതിയുടെ ഭാര്യ ശോഭയും മകന്‍ രാജ്കുമാറും മകള്‍ പാര്‍വതിയും മറ്റ് ബന്ധുക്കളും സിനിമാക്കാര്‍ അടക്കമുള്ള സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു.

“രാത്രി പത്തരയായതിനാല്‍ വെന്‍റിലേറ്റര്‍ മുറിയില്‍ കയറി കാണാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. പിന്നീട് പാര്‍വതി ഡോക്ടര്‍മാരോട് സംസാരിച്ച് അനുവാദം വാങ്ങിത്തരികയായിരുന്നു” – കല മനോരമ ആഴ്ചപ്പതിപ്പിനുവേണ്ടി ഷെറിന്‍ മുഹമ്മദിനോട് വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.