1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2015

സ്വന്തം ലേഖകന്‍: ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ ഹൃദയാഘാതം മൂലം അന്തരിച്ചു. എഴുപത്തി അഞ്ചു വയസായിരുന്നു. ബി.എം. ബിര്‍ല ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെത്തുടര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി നടത്തിയിരുന്നു.

നില മെച്ചപ്പെടുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഇന്നലെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഇന്ന് വൈകിട്ട് ആരോഗ്യനില മോശമായി മരണം സംഭവിക്കുകയായിരുന്നു. ചന്ദ്രലേഖയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. അനാരോഗ്യത്തെ തുടര്‍ന്ന് കുറച്ചുനാളായി ബിസിസിഐയുടെ ദൈനംദിനഭരണകാര്യങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

1940 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ഡാല്‍മിയ സ്‌കോട്ടിഷ് ചര്‍ച്ച് കോളജിnലും കൊല്‍ക്കത്ത സര്‍വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ക്‌ളബ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായാണ് അദ്ദേഹം ക്രിക്കറ്റ് കരിയര്‍ തുടങ്ങിയത്. പിന്നീട് അച്ഛന്റെ കെട്ടിടനിര്‍മാണ ബിസിനസിലെത്തി. 1979 ല്‍ ബിസിസിഐ അംഗമായ ഡാല്‍മിയ 1983 ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ബിസിസിഐയുടെ ട്രഷററായിരുന്നു. 1987, 96 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പുകളുടെ സംഘാടനത്തിലെ പ്രധാന അണിയറശില്‍പ്പിയായിരുന്നു അദ്ദേഹം. 2001 മുതല്‍ മൂന്നു വട്ടം ബിസിസിഐ പ്രസിഡന്റും 1997 മുതല്‍ മൂന്നു വര്‍ഷം ഐസിസി പ്രസിഡന്റുമായിരുന്നു

2005 ല്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചു ബിസിസിഐയില്‍നിന്നു പുറത്താക്കപ്പെട്ട ഡാല്‍മിയ 2015 ല്‍ വീണ്ടും പ്രസിഡന്റായി തിരിച്ചുവരവു നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.