2014 ല്‍ ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്രയുടെ മുഖ്യമന്ത്രിയാകുമെന്ന് ഭാര്യ ഭാരതി റെഡ്ഡി. ഇന്ത്യ കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയായി ജഗന്‍ മാറുമെന്നും അവര്‍ പറഞ്ഞു.അദ്ദേഹത്തിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ സിബിഐയ്ക്ക് സാധിച്ചിട്ടില്ല. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് ജഗനെതിരെയുള്ള ആരോപണം. സാക്ഷി ദിനപത്രത്തിന്റെ ഓഹരി മൂല്യം പത്തുരൂപയില്‍നിന്ന് 350 രൂപയായി ഉയര്‍ത്തുന്നതില്‍ എന്ത് കൃത്രിമമാണ് കാണിച്ചതെന്നും അവര്‍ ചോദിച്ചു.
പ്രൊഫഷണലിസവും ഗുണമേന്മയുമാണ് ദിനപത്രത്തിന്റെ വിജയം. അതുപോലെ തന്നെയാണ് മറ്റ് ബിസിനസ് സംരംഭങ്ങളിലും ഉള്ളത്. സിബിഐ അന്വേഷണവുമായി ജഗന്‍ പൂര്‍ണമായും സഹകരിച്ചുവെന്നും ഭാരതി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പകപോക്കലാണ് ജഗന്റെ അറസ്റ്റിന് പിന്നിലെന്നും അന്വേഷണം സുതാര്യമായി നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കണ്ടുവെന്നും അവര്‍ പറഞ്ഞു.
ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി തങ്ങള്‍ക്കെതിരെ കുപ്രചാരണം നടത്തുകയാണെന്നും 70 മുറികളുള്ള വീട്ടിലാണ് ജഗന്‍ താമസിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ വീട്ടില്‍ നാലുമുറികള്‍ മാത്രമാണുള്ളതെന്നും ഭാരതി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല