പ്രമുഖ കാര്‍ നിര്‍മാതാക്കളായ ജഗ്വാറിലെ മലയാളി ജീവനക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഇന്ന കവന്‍ട്രിയില്‍ നടക്കും. ആഘോഷ ങ്ങളുടെ ഭാഗമായി മധുരം മലയാളം എന്ന പരിപാടിയും നടക്കും. മലയാളത്തെ സ്നേഹിക്കുന്ന ഒരു പിന്തലമുറയെ വളര്‍ത്തി യെടുക്കാന്‍ ശ്രമിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകനായ ബ്ലെസെന്റ് ജോര്‍ജ്ജ് പറഞ്ഞു.
സാധാരണ ഓണാഘോഷങ്ങളില്‍ നിന്ന് വത്യസ്ഥമായ ആഘോഷ പരിപാടികളാണ് ജാഗ്വാറിലെ മലയാളി ജീവനക്കാര്‍ ഒരുക്കിയിരിക്കുന്നത്.
തെറ്റില്ലാതെ മലയാളം പറയുക, നാക്ക് കുഴക്കുന്ന മലയാള പദാവലികള്‍ ചൊല്ലിക്കുക, അതിഥികളും ആയുള്ള സല്ലാപത്തിന് ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കാതെ മലയാളം സംസാരിക്കുക തുടങ്ങി രസകരമായ നിരവധി പരിപാടികളാണ് മധുരം മലയാളത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുളളത്.
്ജഗ്വാര് ജീവനക്കാരുടെ ആദ്യ ഓണാഘോഷമാണ് ഇത്. പൂക്കളവും കുട്ടികളും മുതിര്‍ന്നവരും ഒരുക്കുന്ന കലാവിരുന്നും ആഘോഷത്തിന്റെ മാറ്റ് കൂട്ടും. രാവിലെ പത്തു മണിക്ക് തുടങ്ങുന്ന ആഘോഷത്തിന്റെ കോ ഓര്‍ഡിനേറ്റര്‍ നിധിന് ജനാര്‍ദ്ദനന്റെ ആണ്. ബ്ലെസന്റിനൊപ്പം ജോര്‍ജ് സെബാസ്റ്റ്യന്‍, സിനു എബ്രഹാം എന്നിവരും സംഘാടനത്തിന് ചുക്കാന്‍ പിടിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല