1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2025

സ്വന്തം ലേഖകൻ: കുവൈത്തിൽ ലൈസൻസ് ഇല്ലാതെ കച്ചവടത്തിൽ ഏർപ്പെടുന്നവരെ ലക്ഷ്യമിട്ടുള്ള നിയമ പരിഷ്കരണത്തിന് വാണിജ്യ, വ്യവസായ മന്ത്രാലയം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച കരട് രേഖ മന്ത്രാലയം തയ്യാറാക്കി.

പ്രധാനമായും വിദേശികളെയും പൗരത്വരഹിതരെയും ലക്ഷ്യം വച്ചുള്ളതാണ് ഭേദഗതി. വ്യാപാരനാമം, ലൈസൻസ്, ഔദ്യോഗിക അംഗീകാരം അല്ലെങ്കിൽ വാണിജ്യ റജിസ്ട്രേഷനുകൾ ഇല്ലെങ്കിൽ ഒരു കച്ചവടവും അനുവദിക്കില്ല. ഇത്തരം ഏതെങ്കിലും ലംഘനം കണ്ടെത്തിയാൽ സ്ഥാപനം അടച്ചുപൂട്ടുന്നതും ജയിൽ ശിക്ഷയും തുടർന്ന് നിയമലംഘകനെ നാടുകടത്തുന്നതും ഉൾപ്പെടെയുള്ള ശിക്ഷയാണ് ആർട്ടിക്കിൾ 4 വ്യക്തമാക്കുന്നത്.

നിയമത്തിന്റെ ആർട്ടിക്കിൾ 3ൽ വാണിജ്യ മന്ത്രിക്കോ അവരുടെ പ്രതിനിധിക്കോ ചില ജീവനക്കാരെ ജുഡീഷ്യൽ പൊലീസ് ഓഫിസർമാരായി നിയമിക്കാൻ അധികാരം നൽകുന്നു. നിയമം ലംഘിക്കുന്നതായി സംശയിക്കുന്ന വാണിജ്യ പ്രവർത്തനങ്ങളിലെ ലംഘനങ്ങൾ പരിശോധിക്കാനും മേൽനോട്ടം വഹിക്കാനും നിരീക്ഷിക്കാനും ഈ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും.

സുതാര്യത ഉറപ്പാക്കുന്നതിനും ലംഘനങ്ങൾ നിരുത്സാഹപ്പെടുത്തുന്നതിനുമായി കുറ്റവാളികൾക്കെതിരായ അന്തിമ വിധികൾ വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ദേശീയ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പ്രാദേശിക വിപണിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ പരിഷ്കാരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.