1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2011

ബ്രിട്ടനിലെ മദ്രസകളില്‍ കുട്ടികള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഈ അടുത്ത കാലത്താണ് പുറം ലോകം അറിഞ്ഞത്. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പള്ളിയില്‍ സ്ഥാപിച്ച രഹസ്യ ക്യാമറയില്‍ ഒരു മുസ്ലീം പുരോഹിതന്‍ കുട്ടികളെ തൊഴിക്കുന്നതും അടിക്കുന്നതും പതിയുകയും ഇയാളെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കുകയും, കോടതി പത്ത് ആഴ്ചത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരിക്കുകയാണ്. 60 കാരനായ സാബിര്‍ ഹുസൈന്‍ എന്ന മത പണ്ഡിതനെയാണ് ഖുറാന്‍ പഠന ക്ലാസില്‍ ആണ്‍കുട്ടികളെ ക്രൂരമായി മര്‍ദിച്ചതിന് ശിക്ഷിച്ചിരിക്കുന്നത്.

ചാനല്‍ 4 ന്റെ ഡോകുമെന്ററി ടീം പള്ളിയില്‍ സ്ഥാപിച്ച രഹസ്യ ക്യാമറയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ നാല് കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്നത് പതിയുകയായിരുന്നു. ബ്രാഡ്ഫോര്‍ദിലെ മജിസ്ട്രേട്ട് കോടതിയില്‍ ഇസ്ലാമിക വേഷത്തില്‍ ഹാജരായ ഇയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചയുടനെ അപ്പീല്‍ കൊടുത്തെങ്കിലും കോടതി അപ്പീല്‍ തള്ളുകയും ചെയ്തു. വെസ്റ്റ്യോര്‍ക്ക്ഷേയറിലുള്ള മാര്‍ക്സി ജാമിയ പള്ളിയിലെ പുരോഹിതനാണ് ഹുസൈന്‍.

ചാനല്‍ 4 പുറത്ത് വിട്ട വീഡിയോയില്‍ നിരന്നിരിക്കുന്ന കുട്ടികളുടെ പുറകില്‍ ചെന്ന് ഹുസൈന്‍ ആഞ്ഞ് ചവിട്ടുന്നതും മറ്റൊരു ദൃശ്യത്തില്‍ കുട്ടിയെ തുടര്‍ച്ചയായി ആഞ്ഞടിക്കുന്നതും അടക്കം പല ക്രൂരതകളും പതിഞ്ഞിട്ടുണ്ട്. എന്തായാലും സ്വന്തം രക്ഷിതാക്കള്‍ക്ക് പോലും മക്കളെ അടിക്കാന്‍ അവകാശമില്ലാത്ത ബ്രിട്ടനില്‍ ആണ് സംഭവം നടന്നതിനാല്‍ പുരോഹിതന് അഴി എണ്ണേണ്ട ഗതികേട് തന്നെ വന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.